സംഗീത അഭിസാരികയാകുന്ന ധനം

അതിസുന്ദരിയായ ഒരു അഭിസാരികയുടെ വേഷത്തില്‍ സംഗീത അഭിനയിക്കുന്ന ചിത്രമാണ് ധനം. ജി ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം സംഗീതയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരിക്കുമെന്ന് ഉറപ്പാണ്.
ധനലക്ഷ്മി അതിസുന്ദരിയായ ഒരു ദേവദാസിയാണ്. അമ്പലങ്ങളില്‍ നൃത്തമാടലും പുംമാനസങ്ങളെ നൃത്തമാടിക്കലും കുലത്തൊഴിലായി സ്വീകരിച്ചവരാണ് ദേവദാസിമാര്‍. ആ പരമ്പരയിലെ അവസാന കണ്ണിയാണ് ധനലക്ഷ്മി.
അതിസുന്ദരമായ ഗ്ലാമര്‍ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ സവിശേഷത. മാദകത്വം വഴിഞ്ഞൊഴുകുന്ന വശ്യഭാവങ്ങളില്‍ സംഗീത പ്രത്യക്ഷപ്പെടുന്നത് പക്ഷേ, കഥയ്ക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ്.
ദേവദാസീ സമ്പ്രദായത്തിന്റെ സങ്കീര്‍ണതകളും ധനലക്ഷ്മിയുടെ വ്യക്തിജീവിതത്തില്‍ ഈ പാരമ്പര്യമേല്‍പ്പിക്കുന്ന ആഘാതങ്ങളുമാണ് ധനത്തിന്റെ പ്രതിപാദ്യവിഷയം.
ആശിഷ് വിദ്യാര്‍ത്ഥി, ഗിരീഷ് കര്‍ണാട് എന്നീ പ്രമുഖ നടന്മാര്‍ വേഷമിടുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ ജീവയുടെ വകയാണ്. വാലിയുടെ വരികള്‍ക്ക് ഈണം പകരുന്നത് ഇളയരാജ.
സംഗീതയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications