യന്തിരന്‍ കൗണ്ട്ഡൗണ്‍ തുടങ്ങി

ചിത്രം തകര്‍പ്പനായിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഏറെ കഠിനാദ്ധ്വാനം ചെയ്ത മികച്ച സിനിമ ഒരുക്കിയ ശങ്കറിനെയും ടീമിനെയും ബോര്‍ഡ്് ്അംഗങ്ങള്‍ അഭിനന്ദിച്ചുവത്രേ. ബുധനാഴ്ച ചെന്നൈയിലാണ് യന്തിരന്റെ സെന്‍സറിങ് നടന്നത്.
തിയറ്ററുകളിലെ യന്തിരന്‍ ട്രെയിലറുകളുടെ പ്രദര്‍ശനം പോലും രജനി ആരാധകര്‍ ആഘോഷമാക്കുകയാണ്. ഹോളിവുഡ് സിനിമകളെ കടത്തിവെട്ടുന്ന രീതിയിലാണ് ട്രെയിലര്‍ രംഗങ്ങളെന്ന് ആരാധകര്‍ പറയുന്നു. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 30ന് റിലീസ് പ്രതീക്ഷിയ്ക്കപ്പെടുന്ന യന്തിരനെ വരവേല്‍ക്കാന്‍ രജനീ മണ്‍ട്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications