വിജയ്യുടെ വേട്ടൈക്കാരനില് ഇല്യാന നായികയാകുന്നു
പ്രഭുദേവ സംവിധാനം ചെയ്യുന്ന വില്ലുവിന് ശേഷം വിജയ് അഭിനയിക്കുന്ന 'വേട്ടൈക്കാര'നില്‍ തെന്നിന്ത്യന്‍ താരം ഇല്യാന നായികയാകുന്നു.
എംജിആര്‍ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിയ്‌ക്കുന്ന വേട്ടൈക്കാരന്‍ സംവിധാനം ചെയ്യുന്നത് ഹിറ്റ് ഡയറക്ടര്‍ ധരണിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ബാബു ശിവന്‍ ആണ്.
എവിഎം നിര്‍മ്മിയ്‌ക്കുന്ന വേട്ടൈക്കാരന്‍ ആക്ഷനും കോമഡിയും ഒത്തു ചേരുന്ന പതിവ് വിജയ് മസാല ചിത്രം തന്നെയായിരിക്കുമെന്നാണ് സൂചനകള്‍.
'കേഡി' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ഇല്യാനയെ തന്നെ നായികയാക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിയ്‌ക്കുന്നത്.
ഗ്ലാമര്‍ തരംഗത്തിലൂടെ തെലുങ്കില്‍ വെന്നക്കൊടി പാറിച്ചതിന് ശേഷമാണ് ഇല്യാന കോളിവുഡില്‍ ചുവടുറപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നത്.


Click it and Unblock the Notifications