»   » ജയ ടിവിയില്‍ നിന്നും ഖുശ്ബു പുറത്ത്

ജയ ടിവിയില്‍ നിന്നും ഖുശ്ബു പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Khushboo
തമിഴ് ചാനലായ ജയ ടിവിയില്‍ നടി ഖുശ്ബു അവതരിപ്പിക്കുന്ന ഗെയിംഷോയുടെ സംപ്രേഷണം നിരര്‍ത്തുന്നു. ഖുശ്ബു ഡിഎംകെയില്‍ ചേര്‍ന്നതാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

ഷോ നിര്‍ത്തുകയാണെന്ന് പരിപാടിയുടെ പ്രൊഡ്യൂസര്‍ കെ.പി.സുനിലാണ് അറിയിച്ചത്. 2001 മുതല്‍ തുടരുന്ന ജനപ്രിയ പരിപാടികളില്‍ ഒന്നായിരുന്നു ഇത്. ഞായറാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സംപ്രേഷണം. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ഉടമസ്ഥതയിലുള്ളതാണ് ജയ ടിവി.

കലൈഞ്ജര്‍ ടിവിയില്‍ ഖുശ്ബു പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും ജയ ടിവി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ജയലളിതയ്‌ക്കെതിരായ ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ ജയ ടിവിയില്‍ പരിപാടി വതരിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും അധികൃതര്‍ പറയുന്നു. പരിപാടി നടത്താന്‍ മറ്റൊരു അവതാരകയെ അന്വേഷിക്കുകയാണ് ചാനല്‍.

ഷോയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ നിരാശയില്ലെന്ന് ഖുശ്ബു പറഞ്ഞു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കരുണാനിധിയുടെ സാന്നിധ്യത്തില്‍ ഖുശ്ബു ഡിഎംകെയില്‍ പ്രാഥമികാംഗത്വം നേടിയത്.

ജയലളിതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ഡിഎംകെ. തമിഴിലെ മുന്‍നിര നായികയായിരുന്ന ഖുശ്ബുവിനെ വലയിലാക്കിയതെന്ന് ശ്രുതിയുണ്ടായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam