ബാര്‍ബറല്ല സൂപ്പര്‍ സ്റ്റാറാണ് നായകന്‍
മമ്മൂട്ടി അതിഥി താരമായും ശ്രീനിവാസന്‍ നായകനായും അഭിനയിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രീനി പറഞ്ഞത് ബാര്‍ബര്‍ ബാലന്റെ കഥയാണെങ്കില്‍ തമിഴകത്തെത്തുമ്പോള്‍ അത് സൂപ്പര്‍ സ്റ്റാറിന്റെ കഥയായി മാറും.
കാരണം വെറൊന്നുമല്ല, സൂപ്പര്‍ സ്റ്റാറായി എത്തുന്നത് താര രാജാവ് രജനിയാണ്. രജനിയുടെ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് മുഴുവനായും ചൂഷണം ചെയ്‌തു നിര്‍മിക്കുന്ന ചിത്രത്തില്‍ ബാര്‍ബര്‍ ബാലന് വലിയ പ്രസക്തിയില്ലല്ലോ.
ഗംഗയെന്ന കഥാപാത്രത്തിലൂടെ അനശ്വരമായ മണിച്ചിത്രത്താഴ് എന്ന ചിത്രം തമിഴില്‍ ചന്ദ്രമുഖിയെന്ന രജനി ചിത്രമാക്കി ചരിത്ര വിജയം കുറിച്ച പി. വാസു തന്നെയാണ് കഥ പറയുമ്പോളിന്റെ റീമേക്കിംഗിനു പിന്നില്‍.
കുചേലന്‍ എന്ന പേരില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനിയുടെ ബാര്‍ബര്‍ വേഷം അവതരിപ്പിയ്‌ക്കുന്നത് പശുപതിയാണ്. വിജയ കുമാറിന്റെ സെവന്‍ ആര്‍ട്‌സും ബാലചന്ദറിന്റെ കവിതാലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തബുവിനെയാണ് നായികയാക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.


Click it and Unblock the Notifications