സനിമയില് ഗ്ലാമര് കാണിയ്ക്കും പൊതുസ്ഥലത്തില്ലെന്ന് നമിത
നമിതയ്ക്കിതെന്തുപറ്റിയെന്നാണ് ആരാധകര് ഇപ്പോള് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഗ്ലാമര് പ്രദര്ശിപ്പിക്കാന് കിട്ടുന്ന ഒരവസരവും വിട്ടുകളയാത്ത നടിയിപ്പോള് മുഴുനീള വസ്ത്രങ്ങളുമണിഞ്ഞാണ് വേദികളിലെത്തുന്നത്.
ശ്രിയയുടെയും നമിതയുടെയും ശരീരം പ്രദര്ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണത്തെക്കുറിച്ച് ചര്ച്ചചെയ്ത് വാര്ത്തയുണ്ടാക്കിയ തമിഴ് നാട് നിയമസഭയോടാണ് ആരാധകരുടെ രോഷം മുഴുവനും.
നമിതയൊരാളുടെ മാത്രം ഗ്ലാമര് കാണാനാണ് ആരാധകര് മുഴുവന് തമിഴ് റിയാലിറ്റി ഷോയായ മാനട മയിലാട കാണാനിരിക്കുന്നത്. എന്നാല് പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില് നമിത നൃത്തം ചെയ്തതാകട്ടെ ശരീരം മുഴുന് മറയ്ക്കുന്ന വസ്ത്രവുമിട്ട്.
ആരാധകരുടെ ഹൃദയം പൊട്ടിപ്പോയെന്ന് പറഞ്ഞാല് മതിയല്ലോ. ഇങ്ങനെ ശരീരം മുഴുവനും മറച്ചാണോ ഇനിയുള്ള എപ്പിസോഡുകളിലും നമിത പ്രത്യക്ഷപ്പെടുകയെന്നാണ് എല്ലാവരും ഇപ്പോള് ചോദിക്കുന്നത്.
ഈ പരിപാടിയില് നേരത്തേ ശരീരം മുഴുവന് പ്രദര്ശിപ്പിക്കുന്ന വസ്ത്രിമിട്ട് നമിത നൃത്തം ചെയ്തതാണ് നിയമസഭവരെ എത്തിയത്. സംഭവത്തെത്തുടര്ന്ന് നമിതയ്ക്കെതിരെ മാത്രമല്ല പരിപാടി പ്രദര്ശിപ്പിക്കുന്ന ചാനലിനെതിരെയും വിമര്ശനം ഉയര്ന്നിരുന്നു.
എന്തായാലും നിയമസഭയിലെ സംഭവം നമിതയ്ക്ക് ഒരു വീണ്ടുവിചാരമുണ്ടാക്കിയിരിക്കുകയാണ്. ഇനിയെന്തായാലും ഇറുകിയതും ശരീരം കാണുന്നതുമായ വസ്ത്രം ധരിക്കുന്നില്ലെന്നാണ് താരം പറയുന്നത്. ചൂടന് ചര്ച്ചകളില് കേന്ദ്രകഥാപാത്രാകാന് നമിതയ്ക്ക് താല്പര്യമില്ലത്രേ.
എന്നാല് സിനിമയില് ഗ്ലാമര് വസ്ത്രങ്ങള് ധരിക്കാതിരിക്കില്ലെന്നും നമിത ഉറപ്പുപറയുന്നു. ടിവി ഷോകളിലും പൊതു പരിപാടികളിലും ഇനി താന് ശരീരം മുഴുവന് മൂടിയേ എത്തുകയുള്ളുവെന്നാണ് നമിത പറഞ്ഞത്.
മാത്രമല്ല മാനട മയിലാടയുടെ അവസാന എപ്പിസോഡില് താന് സാരിയും ചോളിയും ധരിച്ചാണ് പ്രകടനം നടത്തുകയെന്നും താരം പറയുന്നു.
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications











