»   » നമിതയുടെ അതിമോഹം!!

നമിതയുടെ അതിമോഹം!!

Subscribe to Filmibeat Malayalam
Namitha
കൊഴുത്തുരുണ്ട മാദകമേനിയുമായി തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഉറക്കം കളയുന്ന നമിതയുടെ മനസ്സിലും ഒരു സ്വപ്‌ന സുന്ദരിയുണ്ട്‌. ലോകത്തേറ്റവും മികച്ച സെക്‌സിയെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ആഞ്ചലീന ജൊലിയാണ്‌ നമിതയുടെ ഇഷ്ടതാരം. ആഞ്ചലീനയെ ഇഷ്ടപ്പെടുക മാത്രമല്ല, അവരെ പോലെ തന്റെ മേനിയും ഒന്ന്‌ ഒതുക്കിയെടുക്കണമെന്നാണ്‌ നമിതയുടെ ഇപ്പോഴത്തെ ആഗ്രഹം.

ഹോളിവുഡിന്റെ ഹരമായ ആഞ്ചലീനയുടെ സെക്‌സ്‌ അപ്പീല്‍ മോഹിച്ച്‌ ജിംനേഷ്യത്തിലും മറ്റും കയറിയിറങ്ങുകയാണ്‌ നമിത.

ദിനംപ്രതി തടിച്ചു കൊഴുക്കുന്ന ശരീരം നമിതയ്‌ക്ക്‌ ഓരോ ദിവസവും തലവേദന സൃഷ്ടിയ്‌ക്കുകയാണ്‌. താരത്തിന്റെ അടുത്തിടെ തിയറ്ററുകളിലെത്തിയ ഇന്ദിരാവിഴയിലെ പ്രകടനം അമ്പേ മോശമായിരുന്നുവെന്ന്‌ വിമര്‍ശകര്‍ പറയുന്നു. ഗ്ലാമറാണ്‌ നമിതയെ സിനിമയിലെത്തിച്ചത്‌. അത്‌ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമിതയ്‌ക്ക്‌ വെള്ളിത്തിരയില്‍ സ്ഥാനമില്ലെന്നും അക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

സൂറത്ത്‌ സ്വദേശിയായ നമിത ആരാധകരുടെ എണ്ണത്തില്‍ സൂപ്പര്‍താരങ്ങളെ പോലും കടത്തിവെട്ടിയ താരമാണ്‌. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ജഗന്‍മോഹിനി, ദേശ്‌ദ്രോഹി, മലയാളം ചിത്രമായ ബ്ലാക്ക്‌ സ്‌റ്റാലിയണ്‍ തുടങ്ങിയവ തന്റെ തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണിപ്പട്ടം അരക്കിട്ടുറപ്പിയ്‌ക്കുമെന്നാണ്‌ നമിതയുടെ പ്രതീക്ഷ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam