നയന്‍താര കോടിപതി
അടുത്ത ചിത്രത്തോടെ നയന്‍താര തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറും. വിജയ് നായകനാവുന്ന പുതിയ ചിത്രത്തില്‍ വേഷമിടുന്ന നയന്‍താരക്ക് ഒരു കോടി രൂപയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലം.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിക്കു ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി വേഷമിടുന്നതിനാണ് നയന്‍താര ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. പോക്കിരി പോലെ സൂപ്പര്‍ഹിറ്റ് പ്രതീക്ഷകളോടെയൊരുക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല.
നയന്‍താര ബിക്കിനിയിട്ട് അഭിനയിച്ച ബില്ല സൂപ്പര്‍ഹിറ്റായതിനു ശേഷം താരം പ്രതിഫലം 70 ലക്ഷമായി ഉയര്‍ത്തിയിരുന്നു. ബില്ലക്കു ശേഷം ഏതാനും സിനിമകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രതിഫലം ഒരു കോടിയിലെത്തിയിരിക്കുന്നു.
മലയാളത്തില്‍ ഏതാനും ചിത്രങ്ങള്‍ക്കു ശേഷം അന്യഭാഷകളിലെത്തിയ നയന്‍താര മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും സ്വപ്നം കാണാനാവാത്ത പ്രതിഫലമാണ് സ്വന്തമാക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് ഇപ്പോള്‍ ഒരു സിനിമക്ക് ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന താരം.
മമ്മൂട്ടി നായകനാവുന്ന പരുന്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന നയന്‍താര പിന്നീട് ആ ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഡേറ്റ് പ്രശ്നമായിരുന്നത്രെ കാരണം. പ്രതിഫലവും ഒരു പ്രശ്നമായിരുന്നില്ലേ? മലയാളത്തില്‍ മമ്മൂട്ടി പോലും ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നില്ല. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി മീരാ ജാസ്മിനാണ്- 15 ലക്ഷം. ആ നിലക്ക് നയന്‍താരക്ക് മലയാളത്തില്‍ അഭിനയിച്ചാല്‍ കിട്ടാവുന്ന പ്രതിഫലം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചാല്‍ കിട്ടുന്നതിന്റെ നാലിലൊന്നു പോലും വരില്ല.
അമ്മയുടെ ട്വന്റി ട്വന്റിയില്‍ പ്രതിഫലം വാങ്ങാതെ ഐറ്റം നമ്പര്‍ ചെയ്യാനെത്തിയ നയന്‍സിന് ആ വഴിക്ക് തന്നെ വന്‍മൂല്യമുള്ള തന്റെ ഏതാനും ദിവസങ്ങള്‍ നഷ്ടപ്പെട്ടതാണ്. പരുന്തില്‍ അഭിനയിച്ച് അത്തരം നഷ്ടങ്ങള്‍ എന്തിന് വീണ്ടും സഹിക്കണമെന്ന് നയന്‍സ് ആലോചിച്ചുകാണണം.


Click it and Unblock the Notifications