»   » ചികിത്സയ്ക്കായി രജനി വിദേശത്തേയ്ക്ക്?

ചികിത്സയ്ക്കായി രജനി വിദേശത്തേയ്ക്ക്?

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ചെന്നൈ: നടന്‍ രജനീകാന്തിനെ വിദഗ്ദ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശാരീരിക അസ്വസ്ഥതകള്‍ കാരണം രജനിയെ പോരൂരിലെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രജനിക്ക് ശ്വാസകോശ അണുബാധയും ഉദര സംബന്ധമായ അസുഖവുമുണ്ടെന്നായിരുന്നു നേരെത്തെ ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും തകരാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതേസമയം, രജനിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി എന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മതിയായ വിശ്രമം ലഭിക്കാത്തതും പുകവലി ഉള്‍പ്പെടെയുള്ള ശീലങ്ങളും രജനിയുടെ അസുഖം വഷളാക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ശനിയാഴ്ചയാണ് രജനീകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ നിന്ന് ന്യൂമോണിയ ബാധ സ്ഥിരീകിരച്ചിട്ടുണ്ട്. പരിപൂര്‍ണ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

റാണ എന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏപ്രില്‍ 29 ന് ആണ് രജനിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വസന സംബന്ധമായ വിഷമതകള്‍ കാരണം മെയ് നാലിന് രജനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തേയ്ക്ക് ഡോക്ടര്‍മാര്‍ രജനിയെ അവിടെ കിടത്തി ചികിത്സിക്കുകയായിരുന്നു.

English summary
Actor Rajinikath is back in hospital for pneumonia, renal and gastro-intestinal problems.Reports says that Rajini may go abroad for treatment,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam