വിജയ്ക്കെതിരെ വീണ്ടും തിയറ്ററുടമകള്‍

By Ajith Babu

ഇളയദളപതി വിജയ്ക്കെതിരെ തിയറ്ററുടമകള്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തുന്നു. വിജയ് സിനിമകളുടെ പ്രദര്‍ശനത്തിലൂടെ നേരിട്ട നഷ്ടം താരം തന്നെ നല്‍കണമെന്നാവശ്യമാണ് തിയറ്ററുടമകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും കോളിവുഡിലെ പ്രമുഖരുടെ ഇടപെടലുകളെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

എന്നാല്‍ ജൂലൈ 13ന് വിളിച്ചു ചേര്‍ത്ത തിയറ്ററുടമകളുടെ സംഘടനാ യോഗത്തിലാണ് വിജയ്ക്കെതിരെ നീങ്ങാന്‍ വീണ്ടും തീരുമാനമായത്. സുറ പ്രദര്‍ശിപ്പിച്ച് നേരിട്ട നഷ്ടം തിരികകെത്തരണമെന്നാണ് തിയറ്ററുടമകള്‍ ആവശ്യപ്പെടുന്നത്. ചിത്രത്തിന് വേണ്ടി മുടക്കിയ മണിഗ്യാരണ്ടിയുടെ 35 ശതമാനം വിജയ് നല്‍കണമെന്നാണ് ആവശ്യം.

നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ദീപാവലി റിലീസ് നിശ്ചയിച്ചിരിയ്ക്കുന്ന കാവല്‍ കാതല്‍ തമിഴ്‌നാട്ടില്‍ ഒരിടത്തും പ്രദര്‍ശിപ്പിയ്ക്കില്ലെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X