»   » അസിന്‍ പുറത്ത്; ത്രിഷയ്ക്ക് ചിരിയ്ക്കാം

അസിന്‍ പുറത്ത്; ത്രിഷയ്ക്ക് ചിരിയ്ക്കാം

Posted By:
Subscribe to Filmibeat Malayalam
Trisha
ഇന്ത്യന്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഫെയറെവര്‍ ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തില്‍ നിന്നും തെന്നിന്ത്യന്‍-ബോളിവുഡ് താരം അസിന്‍ പുറത്ത്. അസിന്റെ പ്രധാന എതിരാളിയും ഗ്ലാമര്‍ താരവുമായ ത്രിഷയാണ് ഫെയര്‍എവറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍.

ഫെയര്‍എവറിന്റെ മുഖമായി അസിന്‍ മാറിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. താരത്തിന്റെ കരിയറിലെ ആദ്യത്തെ വമ്പന്‍ പരസ്യങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ പരസ്യമോഡലായി തുടരാനും അസിന് കഴിഞ്ഞിരുന്നു.

എന്തായാലും അസിന്‍ പുറത്താകല്‍ ത്രിഷ നേട്ടമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. ഫെയര്‍എവറിന്റെ പുതിയ പരസ്യത്തില്‍ ത്രിഷ ഇതിനോടകം അഭിനയിച്ചിട്ടുമുണ്ട്.

English summary
Trisha has replaced Asin in Fairever fairness cream ad.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam