»   » ത്രിഷയെ മലയാളത്തിന്‌ താങ്ങില്ലേ?

ത്രിഷയെ മലയാളത്തിന്‌ താങ്ങില്ലേ?

Posted By:
Subscribe to Filmibeat Malayalam
Trisha
ബോളിവുഡിലേക്ക്‌ കണ്ണുംനട്ട്‌ കാത്തിരിയ്‌ക്കുന്ന അനേകം തമിഴ്‌ സുന്ദരിമാരിലൊരാളാണ്‌ ത്രിഷ. പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തന്റെ ബോളിവുഡ്‌ പ്രവേശനം താരം ഏകദേശം ഉറപ്പിച്ചിട്ടുമുണ്ട്‌. തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ത്രിഷയെ തേടി മലയാളത്തില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും താരം അതെല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.

പ്രതിഫലമാണ്‌ ത്രിഷയുടെ മലയാളത്തിലേക്കുള്ള വരവിന്‌ തടസമായതെന്ന്‌ അന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. പൊന്നുവിലയുള്ള താരത്തെ മലയാളത്തിന്‌ ഉള്‍ക്കൊള്ളാനാവില്ലെന്നും പറഞ്ഞു കേട്ടിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്നാല്‍ പ്രതിഫലം മാത്രമല്ല, മലയാളത്തിലേക്കുള്ള തന്റെ വരവിന്‌ തടസമായതെന്ന്‌ ത്രിഷ പറയുന്നു. "കഴിഞ്ഞ കുറെക്കാലമായി അഭിനയരംഗത്തുള്ള എനിയ്‌ക്ക്‌ സമ്പാദ്യത്തിനും പ്രശസ്‌തിയ്‌ക്കും യാതൊരു കുറവുമില്ല. വേറിട്ടതും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ്‌ ഞാനിപ്പോള്‍ തിരഞ്ഞെടുക്കാറ്‌. ആര്‍ക്കൊപ്പമാണ്‌ പ്രവര്‍ത്തിയ്‌ക്കുന്നതെന്ന കാര്യവും പ്രധാനമാണ്‌. ഇതിനൊക്കെ ശേഷമെ പ്രതിഫലത്തിന്റെ കാര്യം വരുന്നുള്ളൂ.

ഇടക്കാലത്ത്‌ മലയാളത്തില്‍ നിന്നും ഒരു ഓഫര്‍ എനിയ്‌ക്ക്‌ ലഭിച്ചിരുന്നു.അത്‌ ഞാനത്‌ നിരസിച്ചു. പതിഫലം മാത്രമല്ല അതിന്‌ കാരണം. ആ സിനിമയെക്കുറിച്ച്‌ അത്ര വലിയ ചര്‍ച്ചകളൊന്നും നടന്നില്ല എന്നതാണ്‌ സത്യം. മറ്റു സിനിമകളുടെ തിരക്കിലായതിനാല്‍ മലയാളത്തിലേക്ക്‌ തത്‌കാലത്തേക്ക്‌ വരേണ്ടെന്ന്‌ മാത്രമേ ചിന്തിച്ചുള്ളൂ"-ത്രിഷ വിശദീകരിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam