»   » 16 വയതിനിലെ വീണ്ടുമെത്തുന്നു

16 വയതിനിലെ വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹസ്സനും ശ്രീദേവിയും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച 16 വയതിനിലെ എന്ന തമിഴ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. സിനിമയുടെ രണ്ടാം റിലീസിന് മുന്നോടിയായി നടന്ന ട്രെയ്‌ലര്‍ റിലീസ് ചടങ്ങില്‍ രജനിയും കമലും പങ്കെടുത്തു.

16 വയതിനിലൈ തമിഴ്‌സിനിമാചരിത്രത്തിലെ എക്കാലത്തേയും വമ്പന്‍ സൂപ്പര്‍ഹിറ്റുകളിലൊന്നാണ്. പ്രമുഖ സംവിധായകന്‍ ഭാരതിരാജ സംവിധാനം ചെയ്ത ചിത്രം അന്ന് തുടര്‍ച്ചയായി 175 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.

ഒക്ടോബര്‍ നാലിന് വെള്ളിയാഴ്ച കാലത്തി വടപഴനി കമലാതിയേറ്ററിലാണ് ട്രെയ്‌ലര്‍ റിലീസിങ് ചടങ്ങ് നടന്നത്. രജനിയ്ക്കും കമലിനുമൊപ്പം തമിഴകത്തെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. രണ്ടാംപ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിലെ പാട്ടുകളുടെ ദൃശ്യങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാണ് ചിത്രം പുറത്തിറങ്ങുന്നതെന്നകാര്യം ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടിട്ടില്ല.

37 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംപ്രദര്‍ശനം വലിയ സംഭവമായി മാറുകയാണ്. എവിടെയും 16 വയതിനിലെയുടെ പോസ്റ്ററുകളാണ്. പഴയകാല ചിത്രങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റ്വല്‍ ക്വാളിറ്റിയില്‍ വീണ്ടും തീയേറ്ററുകളിലെത്തിക്കുന്നത് ഇപ്പോള്‍ തമിഴകത്ത് പതിവായിരിക്കുകയാണ്.

English summary
Now, 36 years later the yesteryear superhit movie 16 Vayathinile is gearing up for re-release in digital cinemascope

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam