അസിന്‍ പൃഥ്വിരാജിന്റെ നായിക
പൃഥ്വിരാജ് തമിഴിന് പ്രിയങ്കരനായി കഴിഞ്ഞു. മൊഴി, പാരിജാതം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ ഏറെ ശ്രദ്ധിക്കപ്പെട്ട പൃഥ്വിരാജിന് മികച്ച അവസരങ്ങളാണ് തമിഴില്‍ ഇപ്പോള്‍ ലഭിക്കുന്നത്. മുന്‍നിര നായികമാര്‍ അഭിനയിക്കുന്ന സിനിമകളില്‍ നായകനാവാനും പൃഥ്വിക്ക് അവസരം ലഭിക്കുന്നു.
മലയാളത്തില്‍ ഒരു ചിത്രത്തില് മാത്രം അഭിനയിച്ചതിനു ശേഷം തെലുങ്കിലും പിന്നീട് തമിഴിലും സൂപ്പര്‍നായികയായി മാറിയ അസിനൊപ്പമാണ് പൃഥ്വിരാജിന്റെ അടുത്ത ചിത്രം. കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിലാണ് പൃഥ്വിയും അസിനും ഒന്നിക്കുന്നത്.
തമിഴില്‍ ഇപ്പോള്‍ റീമേക്കുകള്‍ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. ഹിന്ദി സിനിമയുടെ ചുവടുപിടിച്ച് പഴയകാല സൂപ്പര്‍ഹിറ്റുകള്‍ക്ക് തമിഴിലും റീമേക്കുകളൊരുങ്ങുകയാണ്. ബില്ല, നാന് അവനല്ലൈ തുടങ്ങിയ ചിത്രങ്ങള്‍ ഇങ്ങനെ റീമേക്ക് ചെയ്തവയാണ്. ഇവയ്ക്കു പിന്നാലെ പഴയകാല സൂപ്പര്‍ഹിറ്റായ കാതലിക്ക നേരമില്ലൈയ്ക്കും റീമേക്കൊരുങ്ങുകയാണ്.
കാതലിക്ക നേരമില്ലൈയില്‍ മുത്തുരാമന്‍ അവതരിപ്പിച്ച കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. രവിചന്ദ്രന്റെ കഥാപാത്രമായി റീമേക്കില്‍ അഭിനയിക്കുന്നത് വിനയ് ആണ്. പൃഥ്വിരാജിന്റെ നായികയായി അസിനും വിനയ്യുടെ നായികയായി സന്ധ്യയും അഭിനയിക്കുന്നു. അസിന്റെയും സന്ധ്യയുടെയും അച്ഛനായി പ്രകാശ് രാജ് വേഷമിടുന്നു.


Click it and Unblock the Notifications