»   » നയന്‍സിനും അസിനുമിടയില്‍ മഞ്ഞുരുകുന്നു

നയന്‍സിനും അസിനുമിടയില്‍ മഞ്ഞുരുകുന്നു

Posted By:
Subscribe to Filmibeat Malayalam
Nayantara-Asin
ചലച്ചിത്ര ലോകത്ത് അപൂര്‍വമായി മാത്രം സംഭവിയ്ക്കുന്ന ഒരു കാഴ്ചയ്ക്ക് കോളിവുഡ് സാക്ഷിയായിരിക്കുന്നു. ഒരു നടി മറ്റൊരു നടിയുടെ അഭിനയത്തെ പുകഴ്ത്തുകയെന്ന അപൂര്‍വദൃശ്യം നേരില്‍കാണാനാണ് ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭാഗ്യം ലഭിച്ചത്.

വേറാരുമല്ല, കോളിവുഡിലെ താരറാണിമാരായ അസിന്റെയും നയന്‍താരയുടെയും കാര്യമാണ് പറഞ്ഞുവരുന്നത്. കാര്യം ഒരേ നാട്ടുകാരാണെങ്കിലും രണ്ട് പേരും തമ്മിലുള്ള പോര് തമിഴ് സിനിമാ ലോകത്ത് അറിയാത്തവരാരുമില്ല.

ആറ് വര്‍ഷം മുമ്പ് സൂര്യ നായകനായ ഗജിനിയില്‍ ഒന്നിച്ചതോടെയാണ് നയന്‍സും അസിനും തമ്മിലുള്ള പോരിന് ചൂടേറിയത്. ഗജിനിയില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടത് കരിയറിലെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായാണ് നയന്‍സ് പിന്നീട് വിശേഷിപ്പിച്ചത്. ഷൂട്ടിങിനിടെ ക്യാമറമാന്‍ ആര്‍ഡി രാജശേഖറും അസിനും ചേര്‍ന്ന് തന്റെ റോള്‍ ചെറുതാക്കാനും സ്‌ക്രീനില്‍ മോശമാക്കി കാണിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നും നയന്‍സ് ആരോപിച്ചിരുന്നു.ഇതിന് ശേഷം ഒരിയ്ക്കല്‍ പോലും സിനിമകളിലും പൊതുവേദികളും ഒന്നിയ്ക്കാന്‍ മലയാളി താരങ്ങള്‍ തയാറായിരുന്നില്ല.

എന്നാല്‍ കാലം ഇവര്‍ക്കിടയിലുള്ള ശത്രുത ഒഴിയ്ക്കുകളഞ്ഞുവെന്ന് വേണം കരുതാന്‍. പുതിയ ചിത്രമായ കാവലന്റെ പ്രസ് മീറ്റില്‍ പങ്കെടുത്ത അസിന്‍, നയന്‍സിന്റെ അഭിനയത്തെ പുകഴ്ത്തിയത്രേ. കാവലന്റെ ഒറിജിനല്‍ പതിപ്പായ ബോഡിഗാര്‍ഡില്‍ നയന്‍താരയുടെ അഭിനയത്തെയാണ് അസിന്‍ അകമഴിഞ്ഞ് പ്രശംസിച്ചത്.

നയന്‍സിന്റെ അഭിനയം നന്നായിരുന്നുവെന്നും താന്‍ അത് ഏറെ ഇഷ്ടപ്പെട്ടുവെന്നും അസിന്‍ പറയുന്നു. സംവിധായകന്‍ ലാല്‍ നയന്‍സിന് ചേരുന്ന റോള്‍ തന്നെയാണ് സമ്മാനിച്ചത്. അവരെപ്പോലെ പോലെ തനയ്ക്കും ആ റോള്‍ ഭംഗിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മൂന്ന് വര്‍ഷം മുമ്പ് ബോഡിഗാര്‍ഡില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് ലാല്‍ എന്നെ സമീപിച്ചിരുന്നു. അന്നതിന് കഴിഞ്ഞില്ല. അത് നടന്നിരുന്നുവെങ്കില്‍ തമിഴിലും മലയാളത്തിലും തനിയ്ക്ക് നായികയാവന്‍ കഴിയുമായിരുന്നുവെന്നും അസിന്‍ പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos