»   » അസിന്‍ വിപത്ത് ക്ഷണിച്ചുവരുത്തുന്നു

അസിന്‍ വിപത്ത് ക്ഷണിച്ചുവരുത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Asin
ജെനീലിയ കഷ്ടിച്ചു രക്ഷപ്പെട്ട ആപത്തിലേക്ക് എടുത്തു ചാടനുള്ള ഒരുക്കത്തിലാണ് നിട അസിന്‍. ശ്രീലങ്കയില്‍ നടന്ന ഐഐഎഫ് ചടങ്ങിലേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങിയതിന് ശേഷമാണ് ജെനീലയ പിന്‍മാറിയത്. നിര്‍മാതാവ് ആസ്കാര്‍ രവിചന്ദ്രനായിരുന്നു താരത്തെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ലങ്കന്‍ വിരുദ്ധ സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് പോയിരുന്നെങ്കില്‍ ജെനീലിയുടെ ഒറ്റപ്പടം ഇനി തമിഴകത്ത് നേരാവണ്ണം ഓടില്ലായിരുന്നു.

തമിഴ് ജനതയുടെ ഈ വികാരങ്ങളെല്ലാം അറിഞ്ഞിട്ടും ലങ്കന്‍ യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് അസിന്‍. മുന്നറിയിപ്പുകളെ അവഗണിച്ച് ലങ്കയില്‍ പോയ സല്‍മാന്‍ ഖാനൊപ്പം നടിയ്ക്കാനാണേ്രത അസിന്റെ യാത്ര.

തെന്നിന്ത്യന്‍ ചലച്ചിത്രസംഘടനയായ ഫെഫ്‌സിയുടെ മുന്നറിയിപ്പ് അവഗണിച്ച് കഴിയുമെങ്കില്‍ വിലക്കൂ എന്ന് വെല്ലുവിളിയുമായാണ് ഐഐഎഫ്എയില്‍ പങ്കെടുക്കാന്‍ സല്‍മാന്‍ പോയത്. ഇത് സംഘടനയെ ചെറുതായെന്നുമല്ല ചൊടിപ്പിച്ചത്.
സല്‍മാനെ പിന്നാലെ അസിനും ലങ്കയിലേക്ക് പോയാല്‍ തമിഴ്‌നാട്ടില്‍ താരത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്ന കാര്യമുറപ്പാണ്.

അനീസ് ബ്‌സമി സംവിധാനം ചെയ്യുന്ന റെഡി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് അസിന്റെ ലങ്കയിലേക്ക് പോകുന്നത്. തെലുങ്ക് ചിത്രമായ റെഡിയുടെ ബോളിവുഡ് റീമേക്കാണിത്.

വിജയ് നായകനായ കാവല്‍ക്കാരനിലൂടെ കോളിവുഡില്‍ ഒരു തിരിച്ചുവരവിന് ശ്രമിയ്ക്കുന്ന അസിന്‍ ലങ്കയിലേക്ക് പോയാല്‍ പിന്നെ ഇങ്ങോട്ടുവരുന്ന കാര്യം ആലോചിയ്ക്കുകയേ വേണ്ടെന്നാണ് ലങ്കന്‍ വിരുദ്ധരുടെ ഭീഷണി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam