സമയം വരുമ്പോള്‍ രാഷ്ട്രീയത്തിലെത്തും: വിജയ്

ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍മാത്രമാണ് ശ്രമിക്കുന്നത്. അതില്‍ യാതൊരു മാറ്റവുമില്ല. ഒരു നടനാവാന്‍മാത്രം ആഗ്രഹിച്ച ഞാന്‍ ഇതുപോലെ ഒരു താരമാകുമെന്ന് കരുതിയിരുന്നില്ല. ജനങ്ങളാണ് ഈ നിലയില്‍ എന്നെ വളര്‍ത്തിവലുതാക്കിയത്.
എന്നെ ഇവിടെവരെ എത്തിച്ച കാലം തന്നെ ഉചിതമായ സമയത്ത് രാഷ്ട്രീയത്തിലും എത്തിക്കും. ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സമയമില്ല. എല്ലാറ്റിനും ഒരു നേരവും സമയവും വരണം. അത് വരുമ്പോള്‍ ഞാന്‍ രാഷ്ട്രീയത്തിലുമെത്തും-വിജയ് പറഞ്ഞു.
തമിഴ് നാട്ടുകാര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് വിജയ് വ്യക്തമാക്കി. ഫാന്‍സ് അസോസിയേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തിയശേഷം, രാഷ്ട്രീയത്തിലേക്ക് കടന്നുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ് പറഞ്ഞു.


Click it and Unblock the Notifications