അങ്ങനെ ഭാവനയും ഗ്ലാമറസായി!!

By Staff

മലയാള ചലച്ചിത്ര ലോകത്ത്‌ നല്ലകുട്ടികളായി കടന്നുവന്ന പല നടിമാരും തമിഴ്‌ പോലുള്ള അന്യഭാഷകളിലേയ്‌ക്ക്‌ കടന്നപ്പോള്‍ തുണിയുടെ വലിപ്പം കുറയ്‌ക്കാന്‍ തന്റേടം കാട്ടിയത്‌ മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്‌.

ഈയടുത്തകാലത്ത്‌ മലയാളത്തില്‍ നിന്നുവന്നവര്‍ക്ക്‌ ഇങ്ങനെയും കഴിയുമെന്ന്‌ തോന്നത്തക്കവിധത്തില്‍ പ്രകടനം നടത്തി എല്ലാവരെയും അമ്പരപ്പിച്ചത്‌ നയന്‍താരയായിരുന്നു. മലയാളത്തില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ വിസമ്മതിച്ച മീര ജാസ്‌മിനെപ്പോലുള്ള പലതാരങ്ങളും തമിഴ്‌സിനികളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാവുകയും ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയും ചെയതു.

മുക്ത, കാര്‍ത്തിക തുടങ്ങിയവരെല്ലാം ഇത്തരം ചുവടുമാറ്റം നടത്തിയവരാണ്‌. എന്നാല്‍ ഭാവനയെക്കുറിച്ച്‌ പറയുകയാണെങ്കില്‍ തമിഴില്‍ നല്ല നടിയെന്ന പേരു നേടിയിട്ടും അടുത്തകാലം വരെ ഗ്ലാമര്‍ എന്ന വാക്ക്‌ കേള്‍ക്കുന്നതുവരെ ഭാവനയ്‌ക്ക്‌ അലര്‍ജിയായിരുന്നു.

അത്തരം വേഷങ്ങളില്‍ അഭിനയിക്കേണ്ടിവന്നാല്‍ താന്‍ തമിഴില്‍ തുടരില്ലെന്നുവരെ ഈ താരം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദര്‍ശനത്തിന്‌ തയ്യാറായിരിക്കുന്ന പുതിയ ചിത്രമായ ജയംകൊണ്ടേനില്‍ ഭാവന ചെയ്‌തത്‌ ഒരു ഗ്ലാമര്‍ വേഷമാണെന്നാണ്‌ കേള്‍ക്കുന്നത്‌.

പൂര്‍ണ്ണമായും ഗ്ലാമറിന്‌ പ്രാധാന്യമുള്ള ഒരു വോളിബോള്‍ കളിക്കാരിയുടെ വേഷമാണത്രേ ഭാവനയ്‌ക്ക്‌. ഭാവന പൂര്‍ണ്ണമായും ഗ്ലാമര്‍ വേഷത്തിലെത്തുന്ന ചിത്രമെന്നാണ്‌ ഈ ചിത്രത്തിന്‌ മാധ്യമങ്ങള്‍ നല്‍കുന്ന വിശേഷണം. ഇനി ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ ഭാവന ഏതറ്റം വരെ പോകുമെന്നകാര്യം മാത്രമേ അറിയേണ്ടതുള്ളു.

നയന്‍താരയ്‌ക്കു പിന്നാലെ ഒരു ബിക്കിനിവേഷം അണിയാനും ഭാവന തയ്യറാകുമോയെന്നാണ്‌ ഭാവന ഗ്ലാമറസാകുന്ന വാര്‍ത്തകേട്ട്‌ മലയാളി പ്രേക്ഷകര്‍ ചോദിക്കുന്നത്‌. ഗ്ലാമര്‍ വേഷം ചെയ്യുന്നത്‌ കഥാപാത്രം ആവശ്യപ്പെട്ടിട്ടാണെന്ന നടിമാരുടെ പതിവ്‌ പല്ലവിയല്ലാതെ ഭാവനയ്‌ക്ക്‌ മറ്റെന്തെങ്കിലും പറയാനുണ്ടാകുമോയെന്നാണ്‌ എല്ലാവരുമിപ്പോള്‍ അന്വേഷിക്കുന്നത്‌.

ജയം കൊണ്ടേനില്‍ വനയ്‌ ആണ്‌ ഭാവനയുടെ നായകനായി എത്തുന്നത്‌. കൊച്ചിന്‍ ഹനീഫയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. ജ്യോതി ഫിലിംസിന്‌ വേണ്ടി സത്യജോഷി ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന ചിത്രം ആര്‍. കണ്ണനാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. വിദ്യാസാഗറിന്റേതാണ്‌ സംഗീതം.

ബന്ധപ്പെട്ട വാര്‍ത്തകള്‍


ഭാവനയുടെ ചിത്രങ്ങള്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X