»   » വിട വാങ്ങല്‍: നയന്‍സിന്റെ പ്രഖ്യാപനം ഉടന്‍

വിട വാങ്ങല്‍: നയന്‍സിന്റെ പ്രഖ്യാപനം ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
ശ്രീരാമ രാജ്യം നയന്‍സിന്റെ അവസാന ചിത്രമാണെന്നും ഇതിന് ശേഷം നടി പ്രഭുദേവയെ വിവാഹം ചെയ്യുമെന്നും വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് കാലമേറെയായി. ഇക്കാര്യം സ്ഥിരീകരിയ്ക്കാന്‍ നയന്‍സോ പ്രഭുദേവയോ ഇതുവരെ തയാറായിരുന്നില്ല.

ശ്രീരാമ രാജ്യം നവംബര്‍ 17ന് തിയറ്ററുകളിലെത്തിയതോടെ നയന്‍താര തന്റെ വിടവാങ്ങല്‍ ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നാണ് സൂചനകള്‍. മിക്കവാറും നയന്‍സിന്റെ പിറന്നാള്‍ ദിനത്തില്‍ അതുണ്ടാവുമെന്നും പറഞ്ഞുകേള്‍ക്കുന്നു.

ഹൈദരാബാദില്‍ പ്രഭുദേവയ്‌ക്കൊപ്പമാണ് നയന്‍സ് ശ്രീരാമരാജ്യത്തിന്റെ പ്രീമിയര്‍ ഷോ കാണുന്നത്. ഇതിന് ശേഷം അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് പിറന്നാളാഘോഷിയ്ക്കാന്‍ ഇവര്‍ പോകും. ഇതിനിടെ നയന്‍സ് തന്റെ ഭാവി പരിപാടികളെപ്പറ്റി മാധ്യമങ്ങളോട് പറയുമെന്നാണ് അഭ്യൂഹങ്ങള്‍. സിനിമയോട് വിട പറയുന്നത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വിവാഹത്തെപ്പറ്റിയും നയന്‍സ് പറയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

English summary
Nayantara and Prabhudeva will watch the film at a premiere show in Hyderabad on the release day and later make an official announcement of quitting film industry. The actress will celebrate her birthday on 18th November in Hyderabad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam