നയന്‍താരയുടെ ബിക്കിനി ലേലത്തിന്
തമിഴകത്തെ താരസുന്ദരിമാര്‍ ഇപ്പോള്‍ നയന്‍സിനെ അസൂയയോടെയാണ് കാണുന്നത്. വെറും രണ്ടു നിമിഷം കൊണ്ടല്ലേ നയന്‍ തമിഴകത്തെ താരറാണി പട്ടം നേടിയെടുത്തത്.
ഗ്ലാമറസായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബില്ലയിലെ ബിക്കിനിയുടുത്ത് രണ്ട് നിമിഷം നീണ്ടു നില്‌ക്കുന്ന സീനോടെ കോളിവുഡിലെ എല്ലാ താര സുന്ദരിമാരെയും പിന്നിലാക്കി കുതിയ്‌ക്കുകയാണ് നയന്‍സ്.
ബില്ലയുടെ ചരിത്ര വിജയത്തോടെ നയന്‍താര പ്രതിഫലം ഒന്നരക്കോടി വരെയാക്കിയെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
തമിഴകം താര സുന്ദരിയുടെ പ്രഭയില്‍ മയങ്ങി നില്‌ക്കുന്നതിനിടയില്‍ അത് മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ബില്ലയുടെ നിര്‍മാതാക്കള്‍.
ചിത്രത്തില്‍ നയന്‍സ് ധരിക്കുന്ന ബിക്കിനി ലേലത്തില്‍ വെച്ചാണ് നയന്‍സ് തരംഗം മുതലെടുക്കുന്നത്.ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് ആദ്യമായാണ് ഒരു നടിയുടെ വേഷം ലേലത്തിനായി വെയ്‌ക്കുന്നത്.
ബിക്കിനി ലേലം ലക്ഷങ്ങള്‍ നേടിത്തരുമെന്നാണ് ബില്ലയുടെ നിര്‍മാതാക്കളുടെ പ്രതീക്ഷ. ഇതോടെ ദക്ഷിണേന്ത്യയിലെ മറ്റ് ചലച്ചിത്ര നിര്‍മാതാക്കളും ബിക്കിനി ലേലം പോലുള്ള പരിപാടികളിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications











