പത്ത് പത്തിന് നടന്ന കൊലപാതകം
തികച്ചും വ്യത്യസ്തമായ ഒരു സസ്പെന്‍സ് ത്രില്ലറാണ് പത്ത് പത്ത് എന്ന തമിഴ് ചിത്രം. സെക്സിന്റെ മേമ്പൊടി ചേര്‍ത്ത് ഒരു കൊലപാതക കഥ പറയുന്നത് സ്തയല എന്ന പുതുമുഖ സംവിധായകനാണ്.
സോന, പ്രിയങ്ക, ഭൂമിക എന്നിവരുടെ മേനിയഴക് സംവിധായകന്‍ ആവോളം പകര്‍ത്തിയിട്ടുണ്ട്. മാദകമോഹിനികളായ സുന്ദരിമാര്‍ അര്‍ദ്ധ നഗ്ന വേഷത്തില്‍ ആടിപ്പാടുന്നത് കാണുമ്പോള്‍ ചിത്രത്തിന്റെ പ്രധാന പ്രമേയത്തില്‍ നിന്ന് കാണികളുടെ ശ്രദ്ധ പോകുമോ എന്ന സംശയമൊന്നും അദ്ദേഹത്തിനില്ല.
രാത്രി പത്ത് പത്തിന് നടക്കുന്ന ഒരു കൊലപാതകവും അത് ആറ് സുഹൃത്തുക്കളുടെ ജീവിതത്തില്‍ വരുത്തുന്ന ആഘാതങ്ങളും ഉദ്വേഗജനകമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ആര് ആരെ എന്തിന് കൊന്നുവെന്നത് അവസാന നിമിഷം വരെയും സസ്പെന്‍സായി നിലനിര്‍ത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണം.
വ്യത്യസ്തമായ കഥയും ട്രീറ്റ്മെന്റും പരീക്ഷിക്കുന്നതില്‍ തമിഴിലെ പുതുതലമുറ പുലര്‍ത്തുന്ന ഉത്സാഹത്തിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രം. നായകന്‍, നായിക എന്നിവരുടെ ജീവിതത്തിലൂടെയല്ല കഥ വികസിക്കുന്നത്.
ആറുപേരങ്ങിയ ഒരു സംഘത്തിന്റെ ജീവിതമാണ് സംവിധായകന്‍ ആവിഷ്കരിക്കുന്നത്.
ഇന്ത്യന്‍ ഡ്രീം മേക്കേഴ്സിന്റെ ബാനറില്‍ രാജേശ്വരി ജ്ഞാനസംബന്ധം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്റേതു തന്നെയാണ്.
സംഗീത പ്രതിഭ എല്‍ വൈദ്യനാഥന്റെ മകന്‍ എല്‍ വി ഗണേഷിന്റേതാണ് സംഗീതം.
സജിത്, സോന, ബോസ് വെങ്കിട്, പ്രിയങ്ക, ലക്ഷണ, അഭിനയശ്രീ, ഭൂമിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.


Click it and Unblock the Notifications