കോമഡിക്കാര്‍ സീരിയസ്സായി; സിങ്കമുത്തു ജയിലില്‍
കോളിവുഡിലെ പ്രമുഖരായ രണ്ടു ഹാസ്യതാരങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. വടിവേലുവിനെതിരേ വധഭീഷണി ഉയര്‍ത്തിയ കെആര്‍ സിങ്കമുത്തുവിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി വടിവേലുവിന്റെ ഓഫീസിലെത്തി സിങ്കമുത്തു വധഭീഷണി ഉയര്‍ത്തിയെന്ന് വടിവേലുവിന്റെ മാനേജരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് വിരുഗംപക്കം പൊലീസ് സിങ്കമുത്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സിങ്കമുത്തിവിനെ റിമാന്‍ഡ് ചെയ്തു.
ഭൂമിയിടപാടില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. വടിവേലുവിനെ സിങ്കമുത്തു വഞ്ചിച്ചെന്നു കാട്ടി ഒട്ടേറെ പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











