നയന്‍സ്‌ വടിവേലുവിനൊപ്പം ചുവടുവയ്‌ക്കുന്നു
തെന്നിന്ത്യയുടെ താരറാണി നയന്താര തമിഴ് സിനിമയിലെ ഹാസ്യതാരം വടിവേലുവിനൊപ്പം നൃത്തമാടുന്നു.
വിജയിയെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന വില്ല് എന്ന ചിത്രത്തിലാണ് ഗ്ലാമര് റാണിയും വടിവേലുവും ഒരുമിച്ചുള്ള നൃത്തരംഗം ഉള്പ്പെടുത്തിയിരിക്കുന്നത്.
ഈ നൃത്തരംഗം ചിത്രീകരിക്കാനായി എവിഎം സ്റ്റുഡിയോയില് കൂറ്റന് സെറ്റ് തയ്യാറായിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളില് നൃത്തരംഗത്തിന്റെ ചിത്രീകരണം നടക്കും.
വിജയ് അഭിനയിച്ച പോക്കിരിയെന്ന ചിത്രത്തിലും വടിവേലു അഭിനയിച്ച നൃത്തരംഗം ഉണ്ടായിരുന്നു. ആ ചിത്രത്തില് അസിനായിരുന്നു വടിവേലുവിനൊപ്പം ചുവടുവച്ചത്.
തെന്നിന്ത്യന് താരം ശ്രിയയ്ക്കൊപ്പവും വടിവേലു ഒരു നൃത്തരംഗത്തില് പ്രത്യക്ഷപ്പെട്ടിരുന്നു. വടിവേലു നായകനായ ഒരു ചിത്രത്തിലായിരുന്നു ശ്രിയയുടെ ഐറ്റം ഡാന്സ്. എന്നാല് ഈ നൃത്തരംഗം പീന്നീട് ശ്രിയയ്ക്ക് ഏറെ പൊല്ലാപ്പുകള് ഉണ്ടാക്കിയിരുന്നു.
തുടരെ പരാജയങ്ങള് നേരിടേണ്ടിവന്ന നയന്താരയ്ക്ക് ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ് വില്ല്. നയന്താരച്ചിത്രങ്ങളെന്ന പേരില്ക്കൂടി ഏറെ കൊട്ടിഘോഷിക്കപ്പെട്ട കുചേലന്, സത്യം എന്നീ ചിത്രങ്ങള് പരാജയങ്ങളായിരുന്നു .
വിജയ്-പ്രഭുദേവ ടീമിന്റെ മുന് ചിത്രമായ പോക്കിരി പൊലെതന്നെ വില്ലും വന് വിജയമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
നയന്താരയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications