»   » 3 ഇഡിയറ്റ്‌സ് റീമേക്കിലേക്ക് വിജയ്

3 ഇഡിയറ്റ്‌സ് റീമേക്കിലേക്ക് വിജയ്

Posted By:
Subscribe to Filmibeat Malayalam
Vijay
ബോളിവുഡില്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച 3 ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കില്‍ നായകനാവാന്‍ വിജയ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ജെമിനി ഫിലിസുമായി ഇളയദളപതി കരാറിലൊപ്പിട്ടുവെന്നാണ് വാര്‍ത്തകള്‍. 3 ഇഡിയറ്റ്‌സ് തമിഴില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ അഭിനയിക്കാന്‍ തയാറാണെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. തമിഴ് പ്രേക്ഷകരെ പിടിച്ചിരുന്ന തരത്തില്‍ ചിത്രം പുനരവതരിപ്പിയ്ക്കാനാണ് വിജയ് താത്പര്യപ്പെടുന്നത്.

ചിത്രം തമിഴില്‍ ഒരുക്കാനായി സംവിധായകനെ തേടുന്ന തിരക്കിലാണ് ജെമിനി ഫിലിംസ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രത്തന്‍വേലുവായിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

മുന്നഭായി എംബിബിഎസ്, ആര്യ എന്നിങ്ങനെയുള്ള അന്യഭാഷ ഹിറ്റുകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് മുന്‍പരിചയമുള്ളവരാണ് ജെമിനി ഫിലിംസ്്. 3 ഇഡിയറ്റ്‌സിന്റെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേക്കുമുള്ള റീമേ്ക്ക് അവകാശം ഇവര്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം തമിഴില്‍ ഒരുക്കുന്നതിനായി വിഷ്ണുവര്‍ദ്ധന്‍, ധരണി തുടങ്ങിയ സംവിധായകരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അമീര്‍ ഖാന്‍ അവതരിപ്പിച്ച രഞ്ചോ ആയി വിജയ്‌യിനെയും ബൊമ്മന്‍ ഇറാനിയുടെ റോളിലേക്ക് പ്രകാശ് രാജിനെയുമാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

3 ഇഡിയറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച മാധവന്‍ തമിഴില്‍ അഭിനയിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഒറിജിനല്‍ ചിത്രത്തിലേക്ക് താന്‍ എല്ലാം സമര്‍പ്പിച്ചുവെന്നും ഇനിയും അതേ റോള്‍ ചെയ്യുന്നത് ബോറായിരിക്കുമെന്നാണ് മാഡിയുടെ പക്ഷം. മാധവന്റെ റോളിലേക്ക് ഉദയ്‌നിധി സ്റ്റാലിനും ശര്‍മ്മന്‍ ജോഷിയുടെ വേഷത്തിലേക്ക് പുതുമുഖവും വരുമെന്നാണ് കോളിവുഡിലെ സംസാരം.

കരീന കപൂറിന്റെ റോളിലേക്ക് ശ്രുതിഹാസ്സനോ അസിനോ എത്തുമെന്നും ശ്രുതിയുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 3 ഇഡിയ്റ്റ്‌സിന്റെ തമിഴ് അവതാരത്തിന് വിജയ് എന്ന് ഡേറ്റ് കൊടുക്കുമെന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തില്‍ മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിനും ഓസ്‌കാര്‍ ഫിലിംസിന്റെ സിനിമയും കമ്മിറ്റ് ചെയ്ത വിജയ് എങ്ങനെയാണ് 3 ഇഡിയറ്റ്‌സിന് എങ്ങനെ സമയം കണ്ടെത്തുക? കോളിവുഡിന്റെ സംശയവും ഇത് തന്നെ!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X