»   » ആരെയും അസൂയപ്പെടുത്തുന്ന കുടുംബ ജീവിതത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രമുഖ താരദമ്പതികള്‍ !!

ആരെയും അസൂയപ്പെടുത്തുന്ന കുടുംബ ജീവിതത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രമുഖ താരദമ്പതികള്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ തലയും മലയാളത്തിന്റെ പ്രിയതാരം ശാലിനിയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് . തല എന്ന് ആരാധകര്‍ ഏറെ ഇഷ്ടത്തോടെ വിളിക്കുന്ന അജിത്തും ശാലിനിയും വിവാഹിതരായിട്ട് 17 വര്‍ഷം തികഞ്ഞു. സിനിമയിലായാലും ജീവിതത്തിലായാലും എന്നും മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന താരമാണ് അജിത്ത്. ഭര്‍ത്താവിന് സകല പിന്തുണയുമായി ഉത്തമ കുടുംബിനി റോളില്‍ ശാലിനിയും കൂടെയുണ്ട്. അനൗഷ്ക, ആദ്വിക് രണ്ടു മക്കളാണ് ഇവര്‍ക്ക്.

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ശാലിനിയെ. ശാലിനിക്ക് പിന്നാലെ ശ്യാമിലിയും പ്രേക്ഷക ഹൃദയം കവര്‍ന്നിരുന്നു. ഇരുവര്‍ക്കും പിന്നാലെ ഇവരുടെ സഹോദരന്‍ റിച്ചാര്‍ഡും സിനിമയിലേക്ക് എത്തിയിരുന്നു. സിനിമാ കുടുംബത്തില്‍ നിന്നായിരുന്നില്ല ശാലിനിയുടെ തുടക്കം. മകളെ അഭിനേത്രിയായി കാണാന്‍ ആഗ്രഹിച്ച അച്ഛനാണ് ബാലതാരത്തിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടെ ഫോട്ടോ അയച്ചുകൊടുത്തത്. ബാലതാരമായി തുടങ്ങിയ ഇരുവരും പിന്നീട് പ്രേക്ഷകഹൃദയം കീഴടക്കിയ കാഴ്ചയാണ് കണ്ടത്.

മലയാളികളുടെ മരുമകന്‍

മലയാളികളുടെ സ്വന്തം താരമായ ശാലിനിയുടെ ഭര്‍ത്താവിനെ മരുമകനായാണ് പ്രേക്ഷകര്‍ കാണുന്നത്. ആ ഒരു സ്‌നേഹം ഈ നടനോട് പ്രകടിപ്പിക്കാറുമുണ്ട്. ഓണ്‍സ്‌ക്രീനില്‍ മികച്ച കൂട്ടുകെട്ട് കാവ്ച വെച്ച കുഞ്ചാക്കോ ബോബനാണ് ശാലിനിയുടെ കൈ പിടിക്കുകയെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്. നിറം സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആശിച്ചിരുന്നത് ഇങ്ങനെയായിരുന്നു. എന്നാല്‍ അജിത്തുമായുള്ള പ്രണയത്തിന് ഹംസമായി പ്രവര്‍ത്തിച്ചത് ശാലിനിയുടെ അടുത്ത സുഹൃത്തായ ചാക്കോച്ചനാണ്.

17ാംവിവാഹ വാര്‍ഷികം

ആരെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള കുടംബജീവിതമാണ് ശാലിനിയും അജിത്തും നയിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന ശാലിനി കുടുംബിനിയുടെ റോളിലാണ്. മക്കളുടെ കാര്യവും ഭര്‍ത്താവിന്റെ കാര്യവുമൊക്കെ നോക്കി സന്തോഷവതിയായി കഴിയുകയാണ് താരം. താരത്തിന്റെ തിരിച്ചു വരവിനായി പ്രേക്ഷകര്‍ ഇന്നും കാത്തിരിക്കുന്നുണ്ട്. എന്നാല്‍ സിനിമയിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് യാതൊരു വിധ സൂചനയും ഇവര്‍ നല്‍കിയിട്ടില്ല.

പ്രണയം തുറന്നു പറഞ്ഞത്

അമര്‍ക്കളം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഇവരുടെ പ്രണയത്തിന് മറ്റു തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2000 ലാണ് ഇരുവരും വിവാഹിതരായത്.

വിജയത്തിന്റെ പിന്നിലെ ഘടകം

വീട്ടിലെ സമാധാനവും സ്വസ്ഥതയുമാണ് തന്‍രെ വിജയത്തിന്‍രെ പ്രധാന ഘടകമെന്ന് അജിത്ത് മുന്‍പ് വ്യക്തമാക്കിയിരുന്നു. അനൗഷ്‌കയുടെയും ആദ്വിക് കുമാറിന്റെ കാര്യങ്ങളോടൊപ്പം തന്റെ കാര്യങ്ങളും നോക്കുന്ന ശാലിനിയെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം പറയാറുണ്ട്.

വിവേഗത്തിനായി കാത്തിരിക്കുന്നു

ബോളിവുഡ് താരങ്ങളെപ്പോലെ സിക്‌സ് പാക്കിനോട് അത്ര പ്രിയമുള്ള നടനല്ല തല അജിത്. അജിത്തിന്റെ പുതിയ സിനിമയായ തല 57 അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. തല 57 എന്ന പേര് മാറ്റി വിവേഗം എന്നു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.വീരം വേതാളം, തുടങ്ങിയ സിനിമകള്‍ക്കു ശേഷം സിരുത്തൈ ശിവയും അജിത്തും ഒരുമിക്കുന്നത് വിവേഗത്തിലൂടെയാണ്.

English summary
17 th Wedding anniversary of Ajith and Shalini.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam