റോബോട്ടില് നിന്നും പിന്മാറിയിട്ടില്ലെന്ന് ഐശ്വര്യ
സഹികെട്ട് ഐശ്വര്യതന്നെ താന് ഗര്ഭിണിയല്ലെന്ന കാര്യം സ്ഥിരീകരിച്ചു. ഗോസിപ്പുകളും അതിന് പിന്നാലെയുള്ള അന്വേഷണങ്ങളും കൊണ്ട് സഹികെട്ടാണ് ഒടുവില് താരം സത്യം വിളിച്ചുപറഞ്ഞത്.
ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രമായ റോബോട്ടില് നിന്നും ഐശ്വര്യ പിന്മാറിയത് ഗര്ഭിണിയായതിനാലാണെന്നും ഒരു വര്ഷത്തോളം നീണ്ടുനില്ക്കുന്ന ഷൂട്ടിംഗ് പ്രശ്നമാകുമെന്ന് കരുതിയിട്ടാണെന്നും തുടങ്ങി ഐശ്വര്യയെയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും കൊണ്ട് ഗോസിപ്പ് കോളങ്ങള് നിറഞ്ഞിരുന്നു.
ഇത് സഹിക്കാന് വയ്യാതെയാണ് ഐശ്വര്യ സത്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗോസിപ്പുകളോടുള്ള അസ്വസ്ഥത ആഷ് തുറന്ന് പ്രകടിപ്പിച്ചത്.
എന്താണ് ആളുകള്ക്കിതില് ഇത്ര താല്പര്യം. താന് ഗര്ഭിണിയല്ലെന്ന് മാത്രമല്ല രജിയ്ക്കൊപ്പം റോബോട്ടില് അഭിനയിക്കാന് താനൊരുക്കമാണെന്നും സുന്ദരി പറയുന്നു.
റോബോട്ടിന്റെ കഥ വളരെ നല്ലതാണ് അതുകൊണ്ടുതന്നെയാണ് റോബോട്ടില് രജനിയുടെ നായികയാകാമെന്ന് തീരുമാനിച്ചത്. ഒരു സൂപ്പര്സ്റ്റാറിനൊപ്പം അഭിയനക്കുകയെന്നത് എനിയ്ക്ക സന്തോഷമുള്ള കാര്യമാണ്- ഐശ്വര്യ പറഞ്ഞു.
റോബോട്ടില് ഞാനഭിനയിക്കില്ലെന്നും ഗര്ഭിണിയാണെന്നും വാര്ത്ത വന്നതിനെത്തുടര്ന്ന് എനിയ്ക്ക് ഒട്ടേറെ ഫോണ് കാളുകള് വന്നു. എല്ലാവര്ക്കും അറിയേണ്ടത് ഞാന് ഗര്ഭിണിയാണോയെന്നായിരുന്നു.
മൂന്നുവര്ഷത്തെയ്ക്ക് കുഞ്ഞുങ്ങള് വേണ്ടെന്നാണ് ഞാനും അഭിയും തീരുമാനിച്ചിരിക്കുന്നത്. മൂന്നുവര്ഷം ഞങ്ങള് കരിയറില് മാത്രമാണ് ശ്രദ്ധിക്കുന്നത്-
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











