റോബോട്ടില്‍ ബിഗ് ബിയും അര്‍ജ്ജുനും!!
സംവിധായകന്‍ ശങ്കര്‍ റോബോട്ട് എന്ന ചിത്രമെടുക്കാന്‍ തുടങ്ങുന്നുവെന്ന് വാര്‍ത്ത വന്നതില്‍പ്പിന്നെ ദിനംപ്രതി റോബോട്ടിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയെങ്കിലും പുറത്തുവരുന്നുണ്ട്.
റോബോട്ടിലെ നായികാസ്ഥാനം ബോളിവുഡ് സുന്ദരി ഐശ്വര്യ വേണ്ടെന്നുവച്ചതായിരുന്നു ഏറ്റവും അവസാനം വന്ന ചൂടുള്ള വാര്‍ത്ത. എന്നാലിപ്പോള്‍ റോബോട്ടില്‍ സാക്ഷാല്‍ അമിതാബ് ബച്ചനും തമിഴ്‌നടന്‍ അര്‍ജ്ജുനും കൂടി അഭിനയിക്കുന്നുണ്ടെന്നതാണ് പുതിയ വാര്‍ത്ത.
അര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണെന്നും അതിനായി അദ്ദേഹം കരാറില്‍ ഒപ്പിട്ടുകഴിവെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ കഥയിലെ വില്ലനായാണോ അതോ നായകന്റെ സുഹൃത്തായാണോ അര്‍ജുന്‍ അഭിനയിക്കുകയെന്നകാര്യം വ്യക്തമല്ല.
റോബോട്ടിലഭിനയിക്കണമെന്ന ആവശ്യവുമായി ശങ്കര്‍ അമിതാബിനെ സമീപിച്ചിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
റോബോട്ടിന്റെ പ്രാഥമിക ജോലികള്‍ എവിഎം സ്‌റ്റുഡിയോയില്‍ ഫെബ്രുവരി 17 ഞായറാഴ്‌ച ആരംഭിച്ചിട്ടുണ്ട്. ഇവിടെവച്ച് ശങ്കര്‍ രജനിയുടെ പലവേഷത്തിലും ഭാവത്തിലുമുള്ള ചിത്രങ്ങള്‍ ക്യാമറിയില്‍ പകര്‍ത്തിയിട്ടുണ്ട്.
130കോടി ചെലവു പ്രതീക്ഷിക്കുന്ന റോബോട്ടിന്റെ ചിത്രീകരണം ഒരുവര്‍ഷമെങ്കിലും നീളുമെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











