»   » രജനിയെ ഒരു നോക്കു കാണാന്‍ ആരാധകര്‍

രജനിയെ ഒരു നോക്കു കാണാന്‍ ആരാധകര്‍

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ചെന്നൈ: നടന്‍ രജനീകാന്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ, ഉദര സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കാണു രജനിയ്ക്ക് ചികിത്സ നല്‍കുന്നതെന്നും ചികിത്സകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രത്യേക മുറിയില്‍ കഴിയുന്ന അദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളുമുണ്ട്.
രജനീകാന്തിന്റെ വിവരങ്ങളറിയാന്‍ ആശുപത്രിക്കു പുറത്ത് ആരാധകര്‍ കാത്തു നില്‍ക്കുസകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടു നൂറോളം പേര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ടു.

പുറത്തറിയുന്ന വിവരങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും അതു മാറ്റാന്‍ രജനി നേരില്‍ വന്നു ജനലിലൂടെ കൈവീശി കാണിക്കണമെന്നുമായിരുന്നു ജനങ്ങളുടെ ആവശ്യം. മരുമകനും നടനുമായ ധനുഷ് ഇവരെ ആശ്വസിപ്പിച്ചു മടക്കി അയച്ചു. എന്നിട്ടും പോകാതെ ഒരു സംഘം ആശുപത്രി പരിസരത്തു തമ്പടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ കൃഷ്ണഗിരി ജില്ലയിലെ രജനി അരാധകര്‍ ഹൊസൂര്‍ നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ രജനീകാന്തിനായി വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തി. വെറും നിലത്ത് വിളമ്പിയ ഭക്ഷണം കഴിയ്ക്കുന്നതുള്‍പ്പെടെയുള്ള(മണ്‍ സോറു) വഴിപാടുകളാണ് രജനിക്കായി ആരാധകര്‍ നടത്തിയത്.

രജനിയുടെ ശ്വാസകോശത്തില്‍ കെട്ടിനിന്നിരുന്ന സ്രവം ചൊവ്വാഴ്ച രാവിലെ നീക്കം ചെയ്‌തെന്നു റിപ്പോര്‍ട്ടുകളുണ്ട്. വൃക്കകള്‍ക്ക് തകരാറുള്ളതിനാല്‍ ഡയാലിസിസ് ചെയ്യേണ്ടിവന്നേയ്ക്കുമെന്നും സൂചനകളുണ്ട്. ആരാധകര്‍ക്കൊപ്പം തന്നെ തമിഴ് ചലച്ചിത്രലോകവും സൂപ്പര്‍താരത്തിനായി പ്രാര്‍ത്ഥനയിലാണ്.

English summary
Actor Rajinikanth is responding well to treatment and his condition is stable, doctors at Sri Ramachandra Medical Centre have said.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam