»   » കരുണാനിധിയുടെ മക്കള്‍ ചരിതം സിനിമയിലും

കരുണാനിധിയുടെ മക്കള്‍ ചരിതം സിനിമയിലും

Posted By:
Subscribe to Filmibeat Malayalam
Udayanidhi
തമിഴ്‍നാട്ടില്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലും മക്കള്‍ ചരിതം പുത്തരിയല്ല. അതിന് കോട്ടം തട്ടിയത് തിരക്കഥാ കൃത്തായിരുന്ന കരുണാനിധിയുടെ മക്കളാരും സിനിമയിലെത്താതിരുന്നതായിരുന്നു. എന്നാല്‍ അടുത്ത തലമുറ മുത്തച്ഛന്റെ വഴി തിരഞ്ഞെടുത്ത് ആ പഴി മാറ്റുകയാണ്.

സ്റ്റാലിന്റെ മകന്‍ ഉദയനിധി നേരത്തേ തന്നെ സിനിമയിലെത്തിയിരുന്നു. ഇപ്പോള്‍ കരുണാനിധിയുടെ ഇളയപുത്രന്‍ എം.കെ. തമിഴരശിന്റെ മകന്‍ അരുള്‍നിധിയും സിനിമയില്‍ നായകനാവുന്നു. നിര്‍മാണം തമിഴരശ് തന്നെയാണ് നിര്‍വഹിയ്ക്കുന്നത്. ഗ്ലാമര്‍ നായിക സനന്യയാണ് നടി.

കമല്‍ഹാസന്‍ ചിത്രമായ 'യാവരു കിളിരിയിലൂടെയാണ്‌ ഉദയനിധി നടനെന്ന നിലയില്‍ അരങ്ങേറുന്നത്. ഇതിനൊപ്പം ഉദയനിധി നിര്‍മ്മാതാവുമാണ്. രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനാണ് ഉദയനിധിയുടെ തീരുമാനം. തമിഴിലെ ഹിറ്റുകളായ വിജയ് ചിത്രം കുരുവിയും സൂര്യ ചിത്രം ആദവനും നിര്‍മ്മിച്ചത് ഉദയനിധിയാണ്.

ധരണി ഉള്‍പ്പെടെയുള്ള പല സംവിധായകരും തങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ഉദയനിധിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ തുടക്കം സംവിധായകന്‍ കെ.എസ്‌. രവികുമാറിന്റെ ചിത്രത്തിലാണെന്ന് മാത്രം. ഏപ്രിലില്‍ ഷൂട്ടിങ്ങ്‌ തുടങ്ങുന്ന ചിത്രത്തില്‍ കൃഷ്‌ണയാണ്‌ നായിക. നിര്‍മ്മാതാവ്‌ ഉദയനിധിതന്നെ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam