»   » രണ്ടാം വിവാഹം ചിന്തയിലില്ല: സോണിയ അഗര്‍വാള്‍

രണ്ടാം വിവാഹം ചിന്തയിലില്ല: സോണിയ അഗര്‍വാള്‍

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
താനിപ്പോള്‍ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍. സംവിധായകന്‍ സെല്‍വരാഘവനുമായുള്ള ബന്ധം വേര്‍പെടുത്തിയ സോണിയ താന്‍ ഇപ്പോള്‍ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയാണെന്നും പറഞ്ഞു.

അടുത്ത മൂന്നുമാസത്തേയ്ക്ക് രണ്ടാം വിവാഹമെന്ന വാക്കുപോലും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സോണിയ വ്യക്തമാക്കി. തന്റെ തിരിച്ചുവരവ് ചിത്രമായ 'വാന'ത്തില്‍ മുഴുകിയിരിക്കുകയാണ് നടി.

എന്നാല്‍ ശെല്‍വരാഘവന്‍ രണ്ടാം വിവാഹത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ജൂണിലാണ് വിവാഹം നടക്കുക. ലണ്ടനില്‍ സിനിമാനിര്‍മ്മാണത്തെക്കുറിച്ച് പഠിക്കുന്ന ഗീതാഞ്ജലിയാണ് വധു. ഇതും പ്രണയവിവാഹം തന്നെയാണ്.

മുന്‍ ഭര്‍ത്താവ് ശെല്‍വരാഘവനും ഗീതാഞ്ജലിയുമായുള്ള വിവാഹത്തിന് ആശംസകള്‍ സോണിയ ഇപ്പോഴേ ആശംകള്‍ നേര്‍ന്നുകഴിഞ്ഞു. ഗായികയും മോഡലും നടിയുമായ ആന്‍ഡ്രിയയുമായുള്ള ബന്ധമാണ് സോണിയയും ശെല്‍വരാഘവനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയത്.

English summary
Actress Sonia Agarwal who divorced director Selvaraghavan, says there is no question of second marriage at least for the next three years. “I have work to do,” she says. But she has wished her ex-husband Selvaraghavan for his second marriage with Geethanjali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam