സിമ്രാന്‍ ചിത്രത്തിന്റെ പേരായി എംജിആറിന്റെ കാര്‍ നമ്പര്‍

By Staff

എംജിആറിന്റെ ആരാധകര്‍ക്ക്‌ ഒരിയ്‌ക്കലും മറക്കാന്‍ കഴിയാത്ത നമ്പറാണ്‌ 'ടിഎന്‍ 07 എഎല്‍ 4777'.

തമിഴ്‌ മക്കളുടെ ഏഴൈ തോഴന്‍ എംജിആര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലെത്തയിരിക്കുന്നു.

സിമ്രാന്‍-പശുപതി ജോഡികള്‍ ഒന്നിയ്‌ക്കുന്ന ചിത്രത്തിന്റെ പേരായി ഈ കാര്‍ നമ്പര്‍ കടമെടുത്തതോടെയാണ്‌ ഈ നമ്പര്‍ വീണ്ടും ശ്രദ്ധിയ്കക്കപ്പെട്ടിരിയ്ക്കുന്നത്.

ജി. വി ഫിലിംസിന്റെ ബാനറില്‍ ഗണേഷ്‌ മഹാദേവനും ഉഷാ വെങ്കിട്ടരാമനും നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രം ഒരുക്കുന്നത്‌ പ്രശസ്‌ത സംവിധായകനായ ജീവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ ലക്ഷ്‌മികാന്താണ്‌.

ഹിന്ദിയില്‍ നാനാപടേക്കറും ജോണ്‍ എബ്രഹാമും അഭിനയിച്ച 'ടാക്സി നന്പര്‍ 9211' എന്ന ചിത്രത്തിന്റെ തമിഴ്‌ പതിപ്പാണ്‌ ഈ സിമ്രാന്‍ ചിത്രം.

എംജിആറിന്റെ കാര്‍ നമ്പര്‍ ചിത്രത്തിന്റെ പേരായി സ്വീകരിച്ചതിന്‌ കാരണമായി സംവിധായകന്‍ പറയുന്നത്‌ താനും തന്റെ കുടുംബവും എംജിആര്‍ ആരാധകരായതു കൊണ്ടാണെന്നാണ്‌.

അതല്ല, എംജിആര്‍ ആരാധകരെ തിയറ്ററിലെത്തിയ്‌ക്കാനാണ്‌ ഈ നമ്പറിടലിലൂടെ സംവിധായകന്റെ ഉദ്ദേശ്യമെന്നും കോളിവുഡില്‍ ചിലര്‍ കുറ്റം പറയുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X