കുചേലനില്‍ നയന്‍സിന് മുഴുനീള റോള്‍
കഥ പറയുമ്പോള്‍ ഒറിജിനല്‍ പോലെ തന്നെ തമിഴിലും റീമേക്ക് ചെയ്താല്‍ മതിയെന്നാണ് രജനീകാന്ത് ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സംവിധായകന്‍ പി.വാസുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒട്ടേറെ മാറ്റങ്ങളാണ് തമിഴ് റീമേക്കായ കുചേലനില്‍ വരുത്തിയിരിക്കുന്നത്.
കഥ പറയുമ്പോഴില്‍ മമ്മൂട്ടി ഏതാനും രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ തമിഴില്‍ രജനീകാന്തിന് മുഴുനീള റോളാണ്. തന്റെ സ്ഥിരം ശൈലിയില്‍ ആടിപ്പാടുകയും ഗുണ്ടകളെ അടിച്ചൊതുക്കുകയും ചെയ്യുന്ന സ്റ്റൈല്‍ മന്നനെ സിനിമയുടെ മുഴുനീളത്തില്‍ തന്നെ കണ്ട് ആരാധകര്‍ക്ക് തൃപ്തിയടയാം.
കഥ പറയുമ്പോഴില്‍ മമ്മൂട്ടിക്ക് നായികയില്ല. പക്ഷേ കുചേലനില്‍ രജനീകാന്ത് മുഴുനീളത്തില്‍ തന്നെയെത്തുമ്പോള്‍ അദ്ദേഹത്തിന് നായിക വേണമല്ലോ. നയന്‍താരയാണ് രജനീകാന്തിന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ നയന്‍സ് ഗാനരംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നയന്‍സിന്റെ ഡേറ്റുകള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുവാനായി ആ കഥാപാത്രത്തെ വലിച്ചുനീട്ടി മുഴുനീള നായികയാക്കിയെന്ന് പി.വാസു പറഞ്ഞു. കഥ പറയുമ്പോഴില്‍ ഇല്ലാത്ത ഒരു കഥാപാത്രത്തെയാണ് നയന്‍സിനു വേണ്ടി കുചേലനില്‍ സൃഷ്ടിച്ചിരിക്കുന്നത്.
അടുത്ത പേജ്-


Click it and Unblock the Notifications