സിമ്രാനെ ഒഴിവാക്കിയതെന്തുകൊണ്ട്?
രജനിയും നയന്‍സും ചേര്‍ന്നുള്ള രണ്ട് ഗാനരംഗങ്ങള്‍ ചിത്രത്തിലുണ്ടാവും. അത് കൂടാതെ രണ്ട് ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. രജനിയുടെ രണ്ട് സ്റ്റണ്ട് രംഗങ്ങളും ചിത്രത്തിലുണ്ടാവും.
കഥ പറയുമ്പോഴില്‍ മീന അവതരിപ്പിച്ച വേഷം ചെയ്യാന്‍ ആദ്യം ക്ഷണിച്ചിരുന്നത് സിമ്രാനെയാണ്. പിന്നീട് സിമ്രാനെ ഒഴിവാക്കുകയായിരുന്നു. അതിന്റെ കാരണവും സംവിധായകന്‍ പി.വാസു കാരണം വെളിപ്പെടുത്തി. സിമ്രാന്‍ കനത്ത പ്രതിഫലം ചോദിച്ചതാണത്രെ കാരണം.
നടിയെന്ന നിലയില്‍ സിമ്രാന്റെ കഴിവുകളില്‍ എനിക്ക് മതിപ്പുണ്ട്. അതുകൊണ്ടാണ് ചന്ദ്രമുഖിയില്‍ നായികയാവാന്‍ സിമ്രാനെ ക്ഷണിച്ചത്. പക്ഷേ ആ സമയത്ത് സിമ്രാന്‍ ഗര്‍ഭിണിയിയായതിനാല്‍ ആ റോള്‍ ചെയ്യാനായില്ല. ഇപ്പോള്‍ കുചേലനിലേക്കും സിമ്രാനെ ക്ഷണിച്ചു. പക്ഷേ വളരെ ഉയര്‍ന്ന പ്രതിഫലമാണ് സിമ്രാന്‍ ആവശ്യപ്പെട്ടത്. അതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു- പി.വാസു പറഞ്ഞു.
സിമ്രാനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് കഥ പറയുമ്പോഴില്‍ നായികയായ മീന തന്നെ കുചേലനിലും ആ റോള്‍ ചെയ്യട്ടെയെന്ന് രജനീകാന്ത് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പി.വാസു പറഞ്ഞു.
മുന്‍ പേജ്-


Click it and Unblock the Notifications