നയന്‍താരയും തൃഷയും ഒന്നിക്കുന്നു
അസിന്‍ തമിഴില്‍ പുതിയ സിനിമകള്‍ വേണ്ടെന്നു വച്ച് ബോളിവുഡിലേക്ക് കടന്നതോടെ തമിഴില്‍ നമ്പര്‍ വണ്‍ സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നത് നയന്‍താരയും തൃഷയുമാണ്. ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കുമ്പോള്‍ മത്സരം അതിന്റെ പാരമ്യത്തിലെത്തുമെന്നുറപ്പ്.
വിക്രം നായകനാവുന്ന ചിത്രത്തിലാണ് നയന്‍താരയും തൃഷയും ഒന്നിക്കുന്നത്. വിക്രം ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഇരട്ടക്കഥാപാത്രങ്ങളുടെ നായികമാരായി നയന്‍താരയും തൃഷയും വേഷമിടുന്നു.
നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ തൃഷ തമിഴില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു. നയന്‍താര മുന്‍നിര നടിയായി പേരെടുത്തു തുടങ്ങിയപ്പോഴേക്കും തൃഷ തെലുങ്കിലേക്ക് നീങ്ങി. തൃഷ വീണ്ടും തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നയന്‍സ് തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായി. ഇപ്പോള്‍ ഇരുവരും തമിഴിലും തെലുങ്കിലും ഒരു പോലെ സിനിമകള്‍ ചെയ്യുകയാണ്.
ഇതിനു മുമ്പ് ഗജിനിയില്‍ നയന്‍താര രണ്ട് നായികമാരിലൊരാളായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അസിന്റെ കഥാപാത്രത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് ചിത്രം പുറത്തിറങ്ങിയപ്പോള്‍ മാത്രമാണ് നയന്‍താരക്ക് ബോധ്യമായത്. ആ ചിത്രത്തില്‍ അഭിനയിച്ചത് തന്റെ പിശകായിരുന്നുവെന്ന് നയന്‍താര പിന്നീട് പറയുകയും ചെയ്തു. വിക്രത്തിന്റെ നായികമാരായി തൃഷയുമായി മത്സരിച്ചഭിനയിക്കാനൊരുങ്ങുന്ന നയന്‍താരക്ക് വീണ്ടും പിശക് പറ്റിയെന്ന് പറയേണ്ടിവരുമോ?
ബന്ധപ്പെട്ട വാര്‍ത്തകള്‍
നയനവിരുന്നൊരുക്കുന്ന നയന്‍താര
തൃഷയുടെ മെയ്യഴക്


Click it and Unblock the Notifications