രജനിയും പിറന്നാള്‍ ആഘോഷിക്കുന്നില്ല

By Staff

Rajinikanth
കമലിന്റെ പാത പിന്‍തുടര്‍ന്ന്‌ രജനിയും തന്റെ പിറന്നാളോഘോഷങ്ങള്‍ ഉപേക്ഷിയ്‌ക്കുന്നു. രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12 തമിഴകത്തെ രജനി രസികര്‍ മണ്‍ട്രങ്ങള്‍ ഉത്സവമായി ആഘോഷിയ്‌ക്കാറാണ്‌ പതിവ്‌.

എന്നാലിത്തവണ ശ്രീലങ്കയില്‍ കൊല്ലപ്പെടുന്ന തമിഴ്‌ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആഘോഷങ്ങള്‍ ഒഴിവാക്കാനാണ്‌ താരത്തിന്റെ തീരുമാനം.

രജനീകാന്ത്‌ ഫാന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‌ ചുമതല വഹിയ്‌ക്കുന്ന സുധാകറാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.ദ്വീപ്‌ രാഷ്ട്രത്തിലെ തമിഴ്‌ ജനതയുടെ ദുരിതങ്ങള്‍ ഏവരെയും വേദനിപ്പിയ്‌ക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 12ലെ ആഘോഷങ്ങള്‍ ഒഴിവാക്കാനാണ്‌ അസോസിയേഷന്‍ തീരുമാനം -സുധാകര്‍ പറഞ്ഞു.

ഇത്‌ രണ്ടാം തവണയാണ്‌ ഒരു സിനിമ താരം ലങ്കയിലെ തമിഴ്‌ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്‌.

രജനിയ്‌ക്ക്‌ പിന്നില്‍ തമിഴകത്ത്‌ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കമല്‍ നവംബര്‍ ഏഴിനുള്ള തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.

പിറന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിയ്‌ക്കാന്‍ കമല്‍ തന്നെയാണ്‌ ആരാധകരോട്‌ ആവശ്യപ്പെട്ടത്‌. ഏതെങ്കിലുമൊരാളുടെ ജന്മദിനാഘോഷത്തേക്കാള്‍ പ്രധാനമല്ല ലങ്കയിലെ തമിഴര്‍ അനുഭവിയ്‌ക്കുന്ന ദുരിതങ്ങളെന്നും കമല്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X