»   » രജനിയ്ക്ക് അസുഖം റാണ മാറ്റിവച്ചു

രജനിയ്ക്ക് അസുഖം റാണ മാറ്റിവച്ചു

Posted By:
Subscribe to Filmibeat Malayalam
Rana
രജനീകാന്തിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ റാണ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നു. റാണയുടെ ചിത്രീകരണം തുടങ്ങിയ ദിവസമാണ് രജനിയ്ക്ക് ആദ്യമായി ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്.

പിന്നീട് റാണയുടെ ചിത്രീകരണം തുടരുന്നതിനിടെ വീണ്ടും അസുഖം വരുകയും ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിയുകയും ചെയ്തു. ഇപ്പോള്‍ നില വീണ്ടും വഷളായതോടെ അദ്ദേഹത്തെ കര്‍ശനവിശ്രമം നിര്‍ദ്ദേശിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതാണ്.

റോബോട്ടിന്റേതുപോലെ വന്‍വിജയം ആവര്‍ത്തിക്കുന്ന ഫോര്‍മുലയുമായിട്ടാണ്. എസ് രവികുമാര്‍-രജനി ടീം റാണ എന്ന ചിത്രത്തിന്റെ പദ്ധതി തയ്യാറാക്കിയത്. രജനിയുടെ മകള്‍ സൗന്ദര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ ജോലികള്‍ തല്‍ക്കാലം നീട്ടിവയ്ക്കുകയാണെന്നകാര്യം സൗന്ദര്യ തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ കാര്യമല്ല പിതാവിന്റെ ആരോഗ്യമാണ് തനിയ്ക്ക് പ്രധാനമെന്ന് സൗന്ദര്യ മാധ്യമങ്ങളോട് പറഞ്ഞു. രജനി പൂര്‍ണമായും സുഖം പ്രാപിച്ചശേഷം മാത്രമാണ് ഇനി ചിത്രത്തെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

English summary
The 'Rana' producer and daughter of Rajinikanth, Soundarya Rajinikanth articulated that her father's health was the main concern for her at present and she was least bothered about her upcoming productional venture

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam