»   » രംഭയുടെ വിവാഹം ഏപ്രില്‍ എട്ടിന്

രംഭയുടെ വിവാഹം ഏപ്രില്‍ എട്ടിന്

Subscribe to Filmibeat Malayalam
Indran-Rambha
തെന്നിന്ത്യന്‍ നടിയായ രംഭയുടെ വിവാഹം 2010 ഏപ്രില്‍ എട്ടിന് നടക്കും. വളരെ ലളിതമായി തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് കുടുംബം ഉദ്ദേശിയ്ക്കുന്നത്. കാനഡയിലെ വ്യവസായിയായ ഇന്ദിരനാണ് രംഭയെ വിവാഹം കഴിയ്ക്കുന്നത്. ജനുവരി 27 ന് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

ഇരുവരുടേയും ബന്ധുക്കളേയും ഏറ്റവും അടുത്ത സുഹൃത്തുക്കളേയും മാത്രമേ തിരുപ്പതിയില്‍ നടക്കുന്ന വിവാഹത്തിന് ക്ഷണിയ്ക്കുന്നുള്ളു.

ചലച്ചിത്ര രംഗത്തെ എല്ലാപേരെയും ക്ഷണിച്ച് ഏപ്രില്‍ 11ന് പ്രത്യേക സല്‍ക്കാരം നടത്താനാണ് രംഭയുടെ കുടുംബം ഉദ്ദേശിയ്ക്കുന്നത്.

വിവാഹത്തിന് ശേഷം അഭിനയ രംഗം വിട്ട് കാനഡയില്‍ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് രംഭ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ദ്രന്റെ മാജിക് വുഡ്‍സ് എന്ന കമ്പനിയുടെ ബ്രാന്റ് അംബാസഡറായി തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam