പത്രലേഖകര്‍ക്ക് ശോഭനയുടെ തെറി
ചെന്നൈ : താന്‍ വിവാഹിതയായെന്ന് മുംബെ പത്രം നല്‍കിയ വ്യാജ വാര്‍ത്ത അപ്പടി പകര്‍ത്തിയെഴുതിയ തമിഴ് വാര്‍ത്താ ലേഖകര്‍ക്ക് ചെവി കുളിര്‍ക്കെ നടി ശോഭനയുടെ തെറിയഭിഷേകം.
മുംബെ മിറര്‍ പത്രമാണ് ശോഭന വിവാഹിതയായെന്ന വാര്‍ത്ത നല്‍കിയത്. ഇത് തമിഴ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഗോസിപ്പുകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും മുംബെ മാധ്യമങ്ങളുടെ ഹോബിയാണ്. എന്നാല്‍ നിങ്ങള്‍ക്ക് (തമിഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക്) വിവരം തീര്‍ച്ചപ്പെടുത്താന്‍ എന്തായിരുന്നു ബുദ്ധിമുട്ടെന്നായിരുന്നു ശോഭനയുടെ ചോദ്യം. ഇതു സംബന്ധിച്ച് ശോഭനയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മാധ്യമലോകം വിളറി നിന്നതേയുളളൂ.
വിവാഹം കഴിക്കുമ്പോള്‍ നിങ്ങളെയെല്ലാം അറിയിക്കാമെന്നും ശോഭന കളിയാക്കി.
ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട രാഹുല്‍ മെഹ്ര എന്ന ഝാര്‍ഖണ്ഡ് വ്യവസായിയുമായി ശോഭന പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യയടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ രഹസ്യമായി വിവാഹം കഴിച്ചെന്നാണ് മുംബെ മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.


Click it and Unblock the Notifications