ലാല്‍ ജോസ് ആദ്യമായി തമിഴില്‍
തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളുമായി കരിയര്‍ഗ്രാഫ് പുതിയ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുന്ന ലാല്‍ ജോസ് തമിഴിലേക്ക് കടക്കുന്നു. ദിലീപ് നായകനായ മുല്ല പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ലാല്‍ ജോസ് തമിഴ് ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുക.
മലയാളത്തിലെ പല പ്രമുഖ സംവിധായകരും തമിഴില്‍ ഒരു കൈ നോക്കിയിട്ടുള്ളവരാണ്- ഫാസില്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സിദ്ദിഖ്, വിനയന്‍, ഷാഫി, റാഫി മെക്കാര്‍ട്ടിന്‍.... അങ്ങനെ പോകുന്നു ആ നിര. ഷാഫിയെയും റാഫി മെക്കാര്‍ട്ടിനെയും പോലുള്ളവര്‍ തമിഴിലെ തുടക്കം നന്നാവാഞ്ഞതോടെ ആ പരീക്ഷണം മതിയാക്കി.അതേ സമയം ഒരു കൈ നോക്കി വിജയിച്ചവര്‍ പിന്നെ പല കൈ നോക്കാനും തുനിഞ്ഞു. ഫാസില്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സിദ്ദിഖ്, വിനയന്‍ എന്നിവരെല്ലാം ഒന്നിലേറെ തമിഴ് സിനിമകള്‍ സംവിധാനം ചെയ്തവരാണ്.
മലയാളത്തില്‍ നിന്ന് തമിഴിലെത്തുന്ന സംവിധായകരുടെ പട്ടികയില്‍ തന്റെ പേര് കൂടി ചേര്‍ക്കുമ്പോള്‍ വളരെ സെയ്ഫ് ആയ ഒരു തുടക്കത്തിനാണ് ലാല്‍ ജോസ് ശ്രമിക്കുന്നത്. ജെയിംസ് ആല്‍ബര്‍ട്ടിനെ കൂടെ കൂട്ടിയാണ് ലാല്‍ ജോസിന്റെ തമിഴ് അരങ്ങേറ്റം. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ ക്ലാസ് മേറ്റ്സിന് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചന തമിഴില്‍ തനിക്ക് ഒരു ഗംഭീര തുടക്കത്തിന് തുണയാവുമെന്ന പ്രതീക്ഷയിലാണ് ലാല്‍ ജോസ്.


Click it and Unblock the Notifications