»   » ഡെല്‍ബി ബെല്ലിയ്ക്ക് തമിഴ് വെല്ലുവിളി

ഡെല്‍ബി ബെല്ലിയ്ക്ക് തമിഴ് വെല്ലുവിളി

Posted By:
Subscribe to Filmibeat Malayalam
Delhi Belly
ബോളിവുഡിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായ ഡെല്‍ഹി ബെല്ലി തമിഴിലേക്ക്. വിജയ് നായകനായ സച്ചിന്റെ സംവിധായകനായ ജോണ്‍ മഹേന്ദ്രന്റെ തിരക്കഥയില്‍ സംവിധായകന്‍ കണ്ണനാണ് ഡെല്‍ബി ബെല്ലിയുടെ തമിഴ് പതിപ്പ് ഒരുക്കുന്നത്.

ബോളിവുഡില്‍ വിജയത്തിനൊപ്പം വിവാദങ്ങളും സൃഷ്ടിച്ച ഡെല്‍ഹി ബെല്ലി തമിഴിലേക്ക് പകര്‍ത്തുമ്പോള്‍ ഏറെ വെല്ലുവിളികളാണ് അണിയറക്കാരെ കാത്തിരിയ്ക്കുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിയ്ക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്ന ചിത്രമായിരുന്നു ഡെല്‍ഹി ബെല്ലി. തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ഏറെ ഭയക്കേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയെ തന്നെയാണ്. ബോര്‍ഡിനെ വെറുപ്പിയ്ക്കാതെ തിരക്കഥയൊരുക്കുകയെന്നതായിരിക്കും തിരക്കഥാകൃത്ത് ജോണ്‍ മഹേന്ദ്ര നേരിടുന്ന പ്രധാന കടമ്പ.

ഹിന്ദി ചിത്രമായ ജബ് വി മെറ്റിന്റെ റീമേക്കായ കണ്ടേന്‍ കാതലിയിലൂടെ ഹിറ്റ് സിനിമയൊരുക്കിയ കണ്ണന്റെ പുതിയ പ്രൊജക്ടിനെയും കോളിവുഡ് ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

English summary
Director Kannan will be teaming up with director John Mahendran of the Vijay starrer Sachin fame for his next. Kannan will direct the remake of the Hindi flick Delhi Belly and John Mahendran will pen the dialogues for this film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam