നയന്‍സിന്‌ കിട്ടുന്നത്‌ ഇല്യാനക്കും വേണം
തെന്നിന്ത്യയില് ഏറ്റവും കൂടുതല് പ്രതിഫലം പറ്റുന്ന നയന്സിനോട് മത്സരിയ്ക്കാന് ടോളിവുഡ് താരം ഇല്യാനയൊരുങ്ങുന്നു.
വിജയ്യുടെ പുതിയ ചിത്രമായ വേട്ടൈക്കാരനില് നായികയായി അഭിനയിക്കുന്നതിന് നയന്സിന് തെലുങ്കില് ലഭിയ്ക്കുന്ന പ്രതിഫലമായ ഒന്നരക്കോടി രൂപ തനിയ്ക്കും വേണമെന്നാണ് ഇല്യാനയുടെ ഡിമാന്റ്.
തന്റെ ആദ്യ തമിഴ് ചിത്രമായ കേഡി ബോക്സ് ഓഫീസില് തകര്ന്ന് തരിപ്പണമായതിന് ശേഷമാണ് ഈ തെലുങ്ക് സുന്ദരി നയന്സിന് കിട്ടുന്നത് തനിയ്ക്കും വേണമെന്ന് വാശി പിടിക്കുന്നത്.
കേഡി പൊളിഞ്ഞെങ്കിലും ടോളിവുഡിലെ വമ്പന് വിജയങ്ങളാണ് ഇല്യാനയുടെ ഡിമാന്റ് പിടിച്ചു നിര്ത്തുന്നത്.
എന്തായാലും ഈ വമ്പന് പ്രതിഫലം നല്കി ഇല്യാനയെ നായികയാക്കാന് വേട്ടൈക്കാരന്റെ നിര്മാതക്കളായ എവിഎം തീരുമാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications