മനോരമ ഹിജഡയുടെ വേഷമിടുന്നു
ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് റക്കോര്‍ഡിട്ട തമിഴ്‌താരം മനോരമ ഹിജഡയായി വേഷമിടുന്നു. സംവിധായകന്‍ ഇന്ദിരന്റെ 'ജോണ്‍' എന്ന പുതിയ ചിത്രത്തിലാണ് മനോരമ ഹിജഡയുടെ വേഷമണിയുന്നത്.
എന്നെങ്കിലും ഒരിക്കല്‍ ഒരു ചിത്രത്തില്‍ ഹിജഡയായി വേഷമിടുകയെന്നത് ഇവരുടെ വലിയ ആഗ്രഹമായിരുന്നുവത്രേ. നീലിഗിരി പ്രദേശത്ത് താമസിക്കുന്ന പഡുഗ വിഭാഗക്കാരുടെ ജീവിത്തിന്റെ പശ്ചാത്തലത്തിലാണ് ജോണ്‍ എന്ന ചിത്രം തയ്യാറാക്കുന്നത്.
പഡുഗ വിഭാഗത്തിലെ ഒരു കൂട്ടം ആളുകളുടെ സാന്നിധ്യത്തില്‍ ഞായറാഴ്‌ച എവിഎം സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.
ചിത്രത്തിലെ നായികയെയും നായകനെയും തീരുമാനിച്ചിട്ടില്ലെന്നും എത്രയും പെട്ടന്നുതന്നെ താരങ്ങളെ തിരഞ്ഞെടുക്കുമെന്നും സംവിധായകന്‍ അറിയിച്ചു.
ജോണില്‍ അഭിനിയക്കാനുള്ള ക്ഷണവുമായി മനോരമയെ സമീപിച്ചപ്പോള്‍ അവര്‍ ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെട്ടു. അതുവായിച്ചുകഴിഞ്ഞാണ് അവര്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചത്.
ഈ ചിത്രത്തിലെ ഹിജഡ കഥാപാത്രം തീര്‍ച്ചയായും മനോരമയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും - ഇന്ദിരന്‍ പറയുന്നു.


Click it and Unblock the Notifications