»   » മെലിയാനൊരുങ്ങി നമിത

മെലിയാനൊരുങ്ങി നമിത

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യയുടെ മാദക താരമായ നമിതയുടെ പുതിയ തീരുമാനം കേട്ട്‌ ആരാധകരൊന്ന്‌ ഞെട്ടിയേക്കും. പ്രേക്ഷകര്‍ക്ക്‌ ഹരം കയറ്റുന്ന മാദക ശരീരമൊന്ന്‌‌ മെലിയിച്ചെടുക്കാനുള്ള തീരുമാനത്തിലാണ്‌ ഈ സുന്ദരി. പുതിയ തെലുങ്ക്‌ ചിത്രമായ ദേശദ്രോഹിയ്‌ക്ക്‌ വേണ്ടിയാണത്രേ നമിത ഈ പെടാപാട്‌ പെടുന്നത്‌. ഇതിന്‌ വേണ്ടി ജിംനേഷ്യത്തില്‍ കൂടുതല്‍ സമയം ചെലവഴിയ്‌ക്കാനാണ്‌ നമിതയുടെ തീരുമാനം.

ദേശദ്രോഹിയില്‍ ഒരു സുന്ദരിപ്പെണ്‍കൊടിയുടെ വേഷമാണ്‌ നമിതയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. എന്നാല്‍ താരത്തിന്റെ ബലൂണ്‍ പോലെ വീര്‍ത്തിരിയ്‌ക്കുന്ന ശരീരപ്രകൃതി കഥാപാത്രത്തിന്‌ തീരെ ചേരില്ലെന്ന്‌ കണ്ടതോടെയാണ്‌ തടി കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ നമിത ആരംഭിച്ചത്‌.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഗ്ലാമര്‍ നടിയെന്ന പദവി ഏറെക്കാലമായി കൊണ്ടുനടക്കുന്ന നമിതയുടെ ജഗന്മോഹിനിയാണ്‌ അടുത്തതായി തിയറ്ററുകളിലെത്തുന്നത്‌. കലാഭവന്‍ മണി-ബാല ടീം ഒന്നിയ്‌ക്കുന്ന ബ്ലാക്ക്‌ സ്‌റ്റാലിയണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നമിത ഒരു കൈ നോക്കുന്നുണ്ട്‌. ്‌പ്രമോദ്‌ പപ്പന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രം നിര്‍മ്മിയ്‌ക്കുന്ന ജഗദീഷ്‌ ചന്ദ്രനാണ്‌. കന്നഡയില്‍ വി രവിചന്ദ്രന്‍ നായകനാവുന്ന ഒരു ത്രില്ലര്‍ സിനിമയിലും നമിത നായികയാവുന്നുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam