ദേശീയ പുരസ്‌കാരം റോബോട്ടിലേക്കുള്ള ഏണിപ്പടിയാകുമോ?
ദേശീയപുരസ്‌കാരം കൈപ്പിടിയിലൊതുക്കിയ പ്രിയാമണിയിപ്പോള്‍ തന്റെ മൊബൈല്‍ നമ്പര്‍ മാറ്റിയാലോയെന്നാലോചനയിലാണ്.
'പരുത്തിവീരനി'ലെ പ്രിയാമണിയുടെ അഭിനയത്തെ അഭിനന്ദിക്കാനും പുരസ്‌കാര ജേത്രിയെ അനുമോദിയ്‌ക്കാനുമുള്ള ആരാധകരുടെ ഫോണ്‍ വിളിയാണ് പ്രിയാമണിയെക്കൊണ്ട് ഈ കടും കൈയ്‌ക്ക് പ്രേരിപ്പിയ്‌ക്കുന്നത്. താനും കുടുംബവും ഫോണുകള്‍ക്ക് മറുപടി പറഞ്ഞ് മടുത്തുവെന്നും താരം പറയുന്നു.
ആരാധകരുടെ അഭ്യുദയാകാക്ഷികളുടെയും ആശംസകള്‍ക്കിടയില്‍ ഒരു സൂപ്പര്‍ അഭിനന്ദനം ലഭിച്ച ത്രില്ല് കൂടിയും ഈ നടിയ്‌ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകന്‍മാരിലൊരാളായ ശങ്കറിന്റെ അഭിനന്ദനമായിരുന്നു നടിയെ ത്രില്ലടിപ്പിച്ചത്.
റോബോട്ടിന്റെ ലൊക്കേഷനുകള്‍ തേടി ലോകം മുഴുവന്‍ അലയുന്ന ശങ്കര്‍ ടെലിഗ്രാമിലൂടെയായിരുന്നു തന്റെ ആശംസ അറിയിച്ചത്. ഇതു കൂടാതെ താന്‍ തിരിച്ചെത്തിയാല്‍ നേരിട്ട് വന്ന് കാണുന്നുണ്ടെന്നും ഈ സൂപ്പര്‍ സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.
ശങ്കര്‍ നേരിട്ടു വരുന്നെന്ന വാര്‍ത്ത ഇപ്പോള്‍ തമിഴകത്തെ സിനിമാവൃത്തങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്.
ശങ്കര്‍ പ്രിയാമണിയെ കാണാനെത്തുന്നത് റോബോട്ടിലെ ഒരു വേഷവുമായെന്നാണ് ഇവിടെ പരന്നിരിയ്‌ക്കുന്ന വര്‍ത്തമാനം. ചിത്രത്തില്‍ ഐശ്വര്യയ്‌ക്ക് പുറമെ മറ്റൊരു നായിക കൂടിയുള്ള കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
റോബോട്ടില്‍ റോള്‍ കിട്ടിയാലും ഇല്ലെങ്കിലും വാണിജ്യ ചിത്രങ്ങളിലും സമാന്തര ചിത്രങ്ങളിലും ഒരു പോലെ അഭിനയിക്കാനാണ് പ്രിയയുടെ പരിപാടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പ്രിയാമണിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications