കുചേലന്‍ രജനി 10 കോടി തിരിച്ചു നല്‌കുന്നു
ബോക്‌സ് ഓഫീസില്‍ കുചേലന്റെ ചരിത്ര വിജയം പ്രതീക്ഷിച്ച് കാശുമുടക്കി നഷ്ടം വന്ന സിനിമാ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും രജനി 10 കോടി മടക്കി നല്‌കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കുചേലന്റെ വിതരണക്കാരായ പിരമിഡ് സായ്‌മീറയുമായി രജനി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നും വാര്‍ത്തകളുണ്ട്.
35 കോടി മുടക്കി നിര്‍മ്മിച്ച കുചേലന്‍ 64 കോടിയോളം രൂപ മുടക്കിയാണ് കുചേലന്‍ പിരമിഡ് സായ്‌മീറ വിതരണത്തിനെടുത്തിരുന്നത്.
ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയില്‍ തിയറ്റര്‍ ഉടമകളും കുചേലന്‍ പ്രിന്റ് സ്വന്തമാക്കാന്‍ കാശ് വാരിയെറിഞ്ഞിരുന്നു. എന്നാലിക്കൂട്ടരെയൊക്കെ നിരാശപ്പെടുത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടാണ് തിയറ്ററുകളില്‍ നിന്ന് പുറത്തു വരുന്നത്.
മുമ്പ് 2003ല്‍ പുറത്തിറങ്ങിയ രജനി തന്നെ നായകനായ ബാബയുടെ പരാജയത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ച വിതരണക്കാര്‍ക്കും തിയറ്ററുടമകള്‍ക്കും രജനി വന്‍തുക നല്‌കിയിരുന്നു.
ലാലിനെ നായകനാക്കിയ ഇരുവര്‍ സംവിധാനം ചെയ്‌ത മണിരത്‌നമാണ് ഇന്ത്യന്‍ സിനിമയ്‌ക്ക് അന്നു വരെ അപരിചിതമായിരുന്ന പണം മടക്കി നല്‌കല്‍ രീതിയ്‌ക്ക് തുടക്കം കുറിച്ചത്.
അതെ സമയം കുചേലന്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമാണ് കാഴ്‌ച വെയ്‌ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകന്‍ പി. വാസു തള്ളിക്കളഞ്ഞു. തിയറ്ററുകളില്‍ കുചേലന്‍ കുബേരനായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications