രംഭ വീണ്ടും തമിഴിലേക്ക്
നയന്‍താരയും നമിതയുമൊക്കെ രംഗത്തെത്തുന്നതിന് മുമ്പെ തമിഴകത്തെ ത്രസിപ്പിച്ചിരുന്ന രംഭ മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം തിരിച്ചെത്തുന്നു.
പ്രകാശ് രാജ് നായകനായകുന്ന 'വിധിയും വരെ കാത്തിര്' എന്ന ചിത്രത്തിലൂടെയാണ് ഒരു കാലത്ത് താരറാണിയായി വിലസിയിരുന്ന തമിഴകത്തേക്ക് തിരിച്ചെത്തുന്നത്.
തന്റെ നല്ലകാലത്ത് രജനിയുടെയും കമലിന്റെയുമുള്‍പ്പടെ എല്ലാ പ്രമുഖ താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുള്ള രംഭ തിരിച്ചു വരവില്‍ വില്ലനായി പേരെടുത്ത പ്രകാശ് രാജിന്റെ നായികയായാണ് അഭിനയിക്കുന്നത്.
'ത്രീ റോസസ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് രംഭ. വന്‍ മുടക്കു മുതലില്‍ നിര്‍മ്മിച്ച ത്രീറോസസിന്റെ പരാജയം രംഭയെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നു ഒരു തെലുങ്ക് ടെലിവിഷന്‍ ചാനലിലെ അവതാരകയാണിപ്പോള്‍ രംഭ.
ഇത്രയും കാലം താന്‍ നല്ലൊരു തിരക്കഥ കാത്തിരിയ്‌ക്കുകയായിരുന്നുവെന്നും അത്തരമൊരു അവസരം ലഭിച്ചതാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായതെന്നും രംഭ പറയുന്നു.


Click it and Unblock the Notifications