»   » ഗ്ലാമറിനോട് മുഖം തിരിയ്ക്കില്ല: സനുഷ

ഗ്ലാമറിനോട് മുഖം തിരിയ്ക്കില്ല: സനുഷ

Posted By:
Subscribe to Filmibeat Malayalam
Sanusha
ദിലീപിന്റെ നായികയായി മലയാളത്തില്‍ രണ്ടാം വരവിനൊരുങ്ങുകയാണ് സനുഷ. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറിയ താരം പക്ഷേ തമിഴിലൂടെയാണ് നായികാ റോളുകളിലെത്തിയത്. റെനിഗുണ്ടയിലെ നായികാ വേഷത്തിലൂടെ നടി ഏറെ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ ഗ്ലാമര്‍ റോളുകളോട് താന്‍ മുഖം തിരിയ്ക്കില്ലെന്നും ഈ കൊച്ചുസുന്ദരി പറയുന്നു. എനിയ്ക്കിണങ്ങുന്ന മോഡേണ്‍ വസ്ത്രങ്ങളാണെങ്കില്‍ ധരിയ്ക്കാന്‍ തയാറാണ്. വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഗ്ലാമര്‍ റോളുകള്‍ ലഭിയ്ക്കുകയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിയ്ക്കാതെ അത് സ്വീകരിയ്ക്കും. ആദ്യം ഗ്ലാമര്‍ എന്ന് കേട്ടാല്‍ ചെവിപൊത്തുകയും മലയാളത്തിന്റെ അതിര്‍ത്തി കടന്നാല്‍ അതിനെ വാരിപ്പുണരുകയും ചെയ്യുന്ന നടിമാരില്‍ നിന്ന് വ്യത്യസ്തയാവുകയാണ് ഇതിലൂടെ സനുഷ

നല്ല റോളുകള്‍ക്ക് വേണ്ടിയാണ് എന്റെ കാത്തിരിപ്പ്. കൂടുതല്‍ സിനിമകളില്‍ നായികയാവാന്‍ എനിയ്ക്ക് താത്പര്യമില്ല. എണ്ണത്തിലല്ല, ഗുണത്തിലാണ് താന്‍ പ്രധാന്യം കൊടുക്കുന്നതെന്നും സനുഷ വ്യക്തമാക്കുന്നു.

തമിഴില്‍ ഏദന്‍, പരിമള തിരൈരാഗം എന്നീ ചിത്രങ്ങളുടെ റിലീസ് കാത്തിരിയ്ക്കുന സനൂഷ ദിലീപിന്റെ മിസ്റ്റര്‍ മരുമകനിലൂടെയാണ് നായികാനിരയില്‍ ചുവടുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.

English summary
Sanusha, who played the lead role in Renigunta, has said that she is not averse to doing glamorous roles. The actress says that wearing outfits that would suit her figure is the key to success as glam-doll and if such roles come her way she will take it up without a second thought.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam