»   » യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് നവംബര്‍ 20ന് പുറത്തിറങ്ങും

യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് നവംബര്‍ 20ന് പുറത്തിറങ്ങും

By: അക്ഷയ്‌
Subscribe to Filmibeat Malayalam

യന്തിരന്‍ സിനിമയുടെ രണ്ടാം ഭാഗമായ 2.0യുടെ ഫസ്റ്റ് ലുക്ക് നവംമ്പര്‍ 20ന് റിലീസ് ചെയ്യും. നവംബര്‍ 20ന് വലിയ ഇവന്റോടു കൂടി ഫസ്റ്റ് ലുക്ക് പുറത്തിറക്കാനാണ് അണിയറ ഒരുക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷത്തെ ശക്രാന്തി ഉത്സവത്തിന് സിനിമയുടെ ടീസറും പുറത്തിറങ്ങുമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2.0 യുടെ ചില ചിത്രങ്ങള്‍ ശങ്കര്‍ തന്നെ പുറത്തിറക്കിയിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെ രജനീകാന്തിന്റെ ലുക്ക് നേരത്തെ തന്നെ പുറത്തിറങ്ങുകയും ചെയ്തിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്.

മറ്റ് ഭാഷകളിലും

2.0 തമിഴിനു പഉരമെ ഹിന്ദു തെലുങ്കു ഭാഷകളിലും ഇറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

വില്ലന്‍

ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ 2.0 യില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നായിക

അമി ജാക്‌സനാണ് 2.0 യില്‍ രജനീകാന്തിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

സതാന്‍ഷു പാണ്ഡെ, ആദില്‍ ഹുസൈന്‍ തുടങ്ങി നിരവധി പ്രമുക താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബഡ്ജറ്റ്

ലിക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 350 കോടിയാണ് ചിത്രത്തിന് ബഡ്ജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഇറങ്ങുന്ന പടമാണ് 2.0.

English summary
The makers of forthcoming movie 2.0, which is popularly known as Enthiran 2, has reportedly locked in a release date for its first look. Well, it will reportedly be unveiled on November 20.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam