2.o സൂപ്പർ ഹിറ്റ്!! രജനിയ്ക്ക് വേണ്ടി ആരാധകർ ചെയ്തത് എന്താണെന്ന് അറിയാമോ.. കാണൂ

തമിഴിനെ കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

പ്രേക്ഷരുടെ ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്. ശങ്കർ- രജനി കൂട്ട്കെട്ടിൽ പിറന്ന 2.0 ഇന്ന് തിയേറ്ററുകളിൽ എത്തിയരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്റ്റൈൽ മന്നൻ രജനികാന്ത്, ഐശ്വര്യ റായ് കേന്ദ്രകഥാപത്രങ്ങളായി എത്തിയ യന്തിരന്റെ രണ്ടാം ഭാഗമാണ്2.0. യന്തിരൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2.0 നിലവിലുള്ള റെക്കോഡുകൾ ഭേഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പ്രേക്ഷകരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്.

rajinikanth

തെന്നിന്ത്യൻ ജനങ്ങൾക്ക് രജനികാന്ത് എന്നാൽ ഒരു വികാരമാണ്. താരത്തിനു വേണ്ടി എന്ത് ചെയ്യാനും ഇവർക്ക് മടിയില്ല. രജനി ചിത്രം 2.0 സൂപ്പ‍ർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ താരത്തിൽ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി നേർച്ച് എടുക്കുകയാണ് ആരാധകർ. തങ്ങളുടെ തലൈവയ്ക്ക് വേണ്ടി മൺചോറൂണ് നടത്തുന്നത്. മണ്ണിൽ ചോറ് ഇട്ട് അത് വാരി കഴിക്കുന്ന ചടങ്ങിനെയാണ് മൺചോറൂണെന്ന് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തമിഴിനെ കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ തയ്യാറായിരിക്കുന്നത് ജയമോഹനാണ്. രജനികാന്തിനെ കൂടാതെ ഹോളിവുഡ് താരം എമി ജക്സൺ, ബോളിവുഡ് താരം അക്ഷയ് കുമാർ കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X