വിനായക ചതുര്‍ത്ഥി ആരാധകര്‍ക്ക് വിരുന്നാകും, സര്‍ക്കാറും രജനിയുടെ 2.0യും നേര്‍ക്ക്‌നേര്‍!
തമിഴ്‌നാട് വലിയ റിലീസുകള്‍ക്കൊരുങ്ങുകയാണ്. ഒരു പിടി ശ്രദ്ധേയ ചിത്രങ്ങളാണ് വിനായക ചതുര്‍ത്ഥി അവധി ആഘോഷിക്കാനായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം തന്നെ തമിഴകം ഉറ്റുനോക്കുന്ന രണ്ട് വമ്പന്‍ ചിത്രങ്ങളുടെ ടീസറുകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. വിജയ്-എആര്‍ മുരുകദോസ് ചിത്രത്തിന്റെ ടീസര്‍ സെപ്തംബര്‍ 13 വിനായക ചതുര്‍ത്ഥി ദിനത്തില്‍ പുറത്തിറക്കുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തലൈവര്‍ രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടിന്റെ 2.0യുടെ ടീസറും അന്നേ ദിവസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഈ വര്‍ഷം ദീപാവലി ദിവസം തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. നിരവധി റിലീസ് ഡേറ്റുകള്‍ മാറിയ 2.0 ദീപാവലി അവധിക്ക് പിന്നാലെ തിയറ്ററിലേക്ക് എത്തും. 2.0 മേക്കിംഗ് വീഡിയോ ആദ്യമേ അധികൃതര്‍ പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു മേക്കിംഗ് വീഡിയോയ്ക്ക് ലഭിച്ചത്. ത്രിഡി സാങ്കേതിക വിദ്യയില്‍ ചിത്രീകരിച്ച് പ്രദര്‍ശനത്തിനെത്തിക്കുന്ന 2.0 അതിന്റെ അവസാനഘട്ട ജോലികളിലാണ്.ശങ്കര്‍-രജനി ടീമിന്റെ എന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് 2.0 ഒരുങ്ങുന്നത്. നാനൂറ് കോടിയോളം ചെലവ് വരുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. എമി ജാക്‌സണ്‍ നായികയാകുന്ന ചിത്രത്തില്‍ വില്ലനാകുന്നത് ബോളിവുഡ് ഹീറോ അക്ഷയ് കുമാറാണ്. ദളപതിയും തലൈവറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ യൂടൂബില്‍ നേട്ടം ആര്‍ക്കായിരിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications











